ചലച്ചിത്രം

'തല ഉയർത്തി നിന്ന് പറയാം, ഇത് നേതാവ്, ഞങ്ങളുടെ സ്വന്തം പിണറായി വിജയൻ'; പ്രശംസിച്ച് റോഷൻ ആൻഡ്രൂസ്

സമകാലിക മലയാളം ഡെസ്ക്

മുഖ്യമന്ത്രി പിണറായി വിജയന്റേയും സംസ്ഥാന സർക്കാരിന്റേയും കൊറോണ പ്രതിരോധ പ്രവർത്തനങ്ങളെ വിമർശിച്ച് സംവിധായകൻ റോഷൻ ആൻഡ്രൂസ്. “ ഭയപ്പെടേണ്ട, ഞങ്ങളുണ്ടിവിടെ” എന്ന് ധൈര്യം പകരാനെത്തുന്ന നമ്മുടെ സൈന്യാധിപനെ കാണാനായി എല്ലാ ദിവസവും ആറു മണിക്കും താനും കുടുംബവും ടിവി ഓൺചെയ്യാറുണ്ട് എന്നാണ് അദ്ദേഹം പറയുന്നത്. ആപൽഘട്ടത്തെ പൊളിറ്റിക്കൽ മൈലേജിനു വേണ്ടി ഉപയോഗിക്കാമെന്ന രാഷ്ട്രീയതന്ത്രം ഒരിക്കൽ പോലും പയറ്റാതെ, എതിർചേരിയിലുള്ളവരുടെ നന്മകളെ പോലും പ്രകീർത്തിച്ചാണ് അദ്ദേഹം മുന്നോട്ടു പോകുന്നത്. കേരളം ലോകം മുഴുവൻ മാതൃകയാവുമ്പോൾ തല ഉയർത്തിപ്പിടിച്ച് അദ്ദേഹം ഞങ്ങളുടെ നേതാവാണെന്ന് പറയാനാകുമെന്നും റോഷൻ ഫേയ്സ്ബുക്കിൽ കുറിക്കുന്നു. 

റോഷൻ ആൻഡ്രൂസിന്റെ ഫേയ്സ്ബുക്ക് പോസ്റ്റ് വായിക്കാം

അശാന്തിയുടെ കാലമാണിത്. ഇന്ന് മരണമെത്ര, രോഗികളായവരെത്ര എന്ന ആശങ്കയോടെ വാർത്തയ്ക്കു വേണ്ടി കാത്തിരിക്കുന്ന ക്ഷാമകാലം. പൊരുതുകയല്ലാതെ മറ്റു മാർഗ്ഗങ്ങളില്ലാത്ത യുദ്ധകാലം. എങ്കിലും എല്ലാ ദിവസവും വൈകുന്നേരം 6 മണിക്ക് ഞാനും കുടുംബവും ടി.വി ഓൺ ചെയ്യുന്നത് “ ഭയപ്പെടേണ്ട, ഞങ്ങളുണ്ടിവിടെ” എന്ന് ധൈര്യം പകരാനെത്തുന്ന നമ്മുടെ സൈന്യാധിപനെ കാണാനാണ്. 

ഒരിക്കൽ പോലും പതറാതെ “സർക്കാർ ഒപ്പമല്ല മുൻപിലുണ്ട്” എന്നദ്ദേഹം പറയുമ്പോൾ ജയം നമുക്ക് തന്നെയെന്നുറപ്പ് തോന്നുന്നു. നമുക്കും ആ രോഗാണുവിനുമിടയിൽ സർക്കാർ ഉണ്ടെന്ന വിശ്വാസം തോന്നുന്നു. ഒരു നിപ്പയ്ക്കും പ്രളയത്തിനും ചോർത്തിക്കളയാമായിരുന്ന ആത്മവിശ്വാസം അന്നുള്ളതിനേക്കാൾ നെഞ്ചിലേറ്റി അദ്ദേഹം എല്ലാ ദിവസവും ഡയസിലേയ്ക്ക് നടന്നു കയറുന്നതു കാണുമ്പോൾ സുരക്ഷിതമായ കരങ്ങളിലാണ് നാടെന്നു തിരിച്ചറിയുന്നു. 

ആപൽഘട്ടത്തെ പൊളിറ്റിക്കൽ മൈലേജിനു വേണ്ടി ഉപയോഗിക്കാമെന്ന രാഷ്ട്രീയതന്ത്രം ഒരിക്കൽ പോലും പയറ്റാതെ, എതിർചേരിയിലുള്ളവരുടെ നന്മകളെ പോലും പ്രകീർത്തിച്ചു, നമ്മുടെ സ്വകാര്യ അഹങ്കാരമായ ബഹുമാനപ്പെട്ട ആരോഗ്യമന്ത്രി ശ്രീമതി ശൈലജ ടീച്ചർക്കൊപ്പം നമുക്കദ്ദേഹം മാർഗ്ഗനിർദ്ദേശങ്ങൾ നൽകുമ്പോൾ , അത് ലോകം മുഴുവൻ മാതൃകയാക്കുമ്പോൾ , തലയുയർത്തി നിന്ന് പറയാൻ തോന്നുന്നു; പറയുന്നു- “ ഇത് നേതാവ് , ഇത് മുഖ്യമന്ത്രി.. ഇത് ഞങ്ങളുടെ സ്വന്തം പിണറായി വിജയൻ!”

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി