ചലച്ചിത്രം

ലോലിതന്റെ പാട്ടിൽ നൃത്തം ചെയ്ത് മണ്ഡോദരി; കയ്യടിച്ച് ആരാധകർ; വിഡിയോ

സമകാലിക മലയാളം ഡെസ്ക്

പാട്ടും നൃത്തവുമായി ലോക്ക്ഡൗൺ ചെലവഴിക്കുകയാണ് താരദമ്പതികളായ ശ്രീകുമാറും സ്നേഹ ശ്രീകുമാറും. സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ഇരുവരും ഒന്നിച്ചുള്ള വിഡിയോ ആണ് ഇപ്പോൾ ആരാധകർക്കിടയിൽ ശ്രദ്ധ നേടുന്നത്. ലോലിതൻ പാട്ടുപാടുമ്പോൾ അതിനൊപ്പം ചുവടുവെക്കുകയാണ് സ്നേഹ. 

ഉജ്ജയിനിയിലെ ഗായിക എന്ന ​ഗാനമാണ് സേന്ഹയ്ക്ക് നൃത്തം ചെയ്യുന്നതിനായി ശ്രീകുമാർ ആലപിക്കുന്നത്. ശ്രീകുമാര്‍ പാടുമ്പോള്‍ നൃത്തം വെയ്ക്കാന്‍ താന്‍ ഏറെ ഇഷ്ടപ്പെടുന്നുവെന്നും ഇതൊരു എളിയ ശ്രമമാണെന്നും പറഞ്ഞുകൊണ്ട് സ്‌നേഹ തന്നെയാണ് വീഡിയോ ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുന്നത്. രണ്ടു പേരുടെ പെർഫോമൻസിനും മികച്ച കയ്യടിയാണ് ആരാധകരിൽ നിന്ന് ലഭിക്കുന്നത്. 

മിനിസ്ക്രീനിലൂടെയാണ് ശ്രീകുമാറും സ്നേഹയും ശ്രദ്ധനേടുന്നത്. തുടർന്ന് സിനിമയിലും ശക്തമായ വേഷങ്ങളിൽ എത്തിയെങ്കിലും ലോലിതന്‍, മണ്ഡോദരി എന്നീ ടെലിവിഷൻ കഥാപാത്രങ്ങളുടെ പേരിലാണ് ഇവർ അറിയപ്പെടുന്നത്. 2019 ഡിസംബര്‍ 11നായിരുന്നു ഇരുവരും വിവാഹിതരായത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ ബില്ലുകളില്‍ ഒപ്പിട്ട് ഗവര്‍ണര്‍

മനസു തുറന്ന് ആടൂ; മാനസിക സമ്മര്‍ദ്ദം കാറ്റില്‍ പറത്താം

വയനാട്ടിൽ വീണ്ടും കടുവയുടെ ആക്രമണം; 2 പശുക്കളെ കൊന്നു

കറിക്ക് ​ഗുണവും മണവും മാത്രമല്ല, പുറത്തെ ചൂട് ചെറുക്കാനും ഉള്ളി സഹായിക്കും

റീ റിലീസിൽ ഞെട്ടിച്ച് ​'ഗില്ലി'; രണ്ടാം വരവിലും റെക്കോർഡ് കളക്ഷൻ