ചലച്ചിത്രം

'അന്ന് നെറ്റിയിൽ നൽകിയത് അന്ത്യ ചുംബനമാണെന്ന് അറിഞ്ഞില്ല'; അവസാന കൂടിക്കാഴ്ചയെക്കുറിച്ച് ശ്രീകുമാരൻ തമ്പി

സമകാലിക മലയാളം ഡെസ്ക്

ലയാള സിനിമ ​ഗാനരം​ഗത്തെ ഏറ്റവും മികച്ച കൂട്ടുകെട്ടുകളിൽ ഒന്നായിരുന്നു അർജുനൻ മാസ്റ്ററിന്റേയും ശ്രീകുമാരൻ തമ്പിയുടേയും. സം​ഗീതത്തിൽ മാത്രമല്ല ജീവിതത്തിലും ഇവർ അടുത്ത സുഹൃത്തുക്കളാണ്. അർജുനൻ മാസ്റ്ററുടെ മരണത്തിന്റെ വേദന പങ്കുവെക്കുകയാണ് ശ്രീകുമാരൻ തമ്പി. അവസാന കൂടിക്കാഴ്ചയുടെ ഓർമയാണ് ഫേയ്സ്ബുക്കിൽ അദ്ദേഹം കുറിച്ചത്. 

ഒരു മാസം മുൻപാണ് പാർവതി മന്ദിരത്തിൽ എത്തി അർജുനൻ മാസ്റ്ററെ ശ്രീകുമാരൻ തമ്പികണ്ടത്. അന്ന് താൻ നൽകിയ ചുംബനം അന്ത്യചുംബനമാണെന്ന് അറിഞ്ഞിരുന്നില്ലെന്നും അദ്ദേഹം കുറിച്ചു. അവസാനമായി കണ്ടിട്ട് കഷ്ടിച്ച് ഒരു മാസം ആയിട്ടില്ല. അന്ന് പാർവതി മന്ദിരത്തിന്റെ പടി ഇറങ്ങുന്നതിനു മുൻപ് ഞാൻ ആ നെറ്റിയിൽ നൽകിയ ചുംബനം അന്ത്യ ചുംബനം ആണെന്ന് അറിഞ്ഞിരുന്നില്ല..

അവസാന കൂടിക്കാഴ്ചയിൽ ഒന്നിച്ചെടുത്ത ചിത്രത്തിനൊപ്പമാണ് പോസ്റ്റ്. കൂടാതെ ദുഃഖമേ നിനക്കു പുലർകാല വന്ദനം!. അവസാനത്തെ കൂടിക്കാഴ്ച എന്ന അടിക്കുറിപ്പിൽ മറ്റൊരു ചിത്രം കൂടി പങ്കുവെച്ചിട്ടുണ്ട്. ഇന്ന് വെളിപ്പിന് കൊച്ചിയിലെ വീട്ടിൽവെച്ചാണ് അർജുനൻ മാസ്റ്റർ വിടപറഞ്ഞത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി