ചലച്ചിത്രം

'ഒരു ചാറ്റല്‍മഴ പേയ്തപ്പോ നിനക്ക് ഭ്രാന്തായോ അമലേ', തുള്ളിച്ചാടി താരം; വിഡിയോ 

സമകാലിക മലയാളം ഡെസ്ക്

പ്രതീക്ഷിതമായി പെയ്ത ചാറ്റൽമഴ ആവോളം ആസ്വദിക്കുകയാണ് ന‌ടി അമല പോൾ. മഴ തോർന്നപ്പോൾ മുറ്റത്തേക്കിറങ്ങി വളർത്തുപൂച്ച മൂണിനൊപ്പെ സന്തോഷം പങ്കിടുന്ന താരത്തെയാണ് വിഡിയോയിൽ കാണാൻ കഴിയുക. വീട്ടുമുറ്റത്തെ മാവിൽ ഉണ്ടായ മാങ്ങയെ തലോടിയും ചില്ലകൾ കുലുക്കി വെള്ളം തെറിപ്പിച്ചുമെല്ലാമാണ് അമലയുടെ മഴയാഘോഷം. 

‘ഒരു ചാറ്റൽ മഴ പെയ്തപ്പോ നിനക്ക് ഭ്രാന്തായോ അമലേ? അപ്പോ വലിയ മഴ പെയ്താൽ എന്തായിരിക്കും അവസ്ഥ?’, എന്നും അമലയുടെ അമ്മ ചോദിക്കുന്നതും വിഡിയോയിൽ കേൾക്കാം. അമ്മയുടെ ചോദ്യത്തിന് മൂണിന്റെ ആദ്യ മഴയാണ് എന്നായിരുന്നു അമല നൽകിയ മറുപടി. 

‘ആദ്യത്തേതെല്ലാം പ്രത്യേകതയുള്ളതാണ്. ലോക്ഡൗണ്‍ കാലത്തെ ആദ്യ മഴ. ഞങ്ങളുടെ പ്രിയപ്പെട്ട മൂണിന്റെ ആദ്യ മഴ. 2020ൽ ആദ്യമായ് കായ്ച്ച മാങ്ങകൾ. സെൽഫ് ലൗ, ഹീലിങ് എന്നിവയ്ക്കായുള്ള എന്റെ ആദ്യ യാത്ര. പ്രപഞ്ചം നൽകുന്ന സന്തോഷകരമായ അടയാളങ്ങളാണ് മഴ. കാമറയും ഡയലോഗും അമ്മ’, ഇൻസ്റ്റ​ഗ്രാമിൽ വിഡിയോ പങ്കുവച്ചുകൊണ്ട് അമല കുറിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി