ചലച്ചിത്രം

81കാരി അമ്മയും 28കാരി ഭാര്യയും, ചുറുചുറുക്കിൽ രണ്ടുപേരും കട്ടയ്ക്ക്; വിഡിയോ പങ്കുവച്ച് മിലിന്ദ് 

സമകാലിക മലയാളം ഡെസ്ക്

ലോക്ക്ഡൗൺ കാലത്ത് ഫിറ്റ്നസ് നിലനിർത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പതിവായി പങ്കുവയ്ക്കാറുണ്ട് നടൻ മിലിന്ദ് സോമൻ. ഇപ്പോഴിതാ എല്ലാ പ്രായക്കാരെയും ഒരുപോലെ പ്രചോദിപ്പിക്കുകയാണ് മിലിന്ദ്. എൺപതാം വയസ്സിലും 28കാരിയായ മരുമകള്‍ക്കൊപ്പം വ്യായാമം നടത്തുന്ന അമ്മയുടെ വിഡിയോയാണ് താരം പങ്കുവച്ചിരിക്കുന്നത്. 

മിലിന്ദിന്റെ ഭാര്യ അങ്കിത കോന്‍വാറും അമ്മ ഉഷാ സോമനും ചേര്‍ന്ന് ടെറസിനു മുകളിലൂടെ ഒറ്റക്കാലില്‍ ചാടുന്നതാണ് വിഡിയോയിൽ കാണാൻ കഴിയുന്നതും. എണ്‍പതുകാരിയായ അമ്മ സാരിയുടുത്ത് അങ്കിതയുടെ അതേ ഊര്‍ജസ്വലതയോടെയാണ് വിഡിയോയിൽ എത്തിയിരിക്കുന്നത്. 

'28ഉം 81ഉം... ഏതു പ്രായത്തിലും ഫിറ്റ് ആയിരിക്കൂ...' എന്ന് കുറിച്ചാണ് മിലിന്ദ് വിഡിയോ പങ്കുവച്ചത്. ''എണ്‍പതാം വയസ്സിലും ഞാന്‍ ജീവിച്ചിരിപ്പുണ്ടെങ്കില്‍ അമ്മയെപ്പോലെ ഫിറ്റ് ആയിരിക്കണം എന്നാണ് ആഗ്രഹിക്കുന്നത്, ഒരുപാടുപേര്‍ക്ക് അമ്മ പ്രചോദനമാവട്ടെ'' എന്നു കുറിച്ചുകൊണ്ട് അങ്കിതയും അമ്മായിയമ്മയ്ക്കൊപ്പമുള്ള വിഡിയോ പങ്കുവച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു; വന്‍ അപകടം ഒഴിവായി, വിഡിയോ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി

നാല് മണിക്കൂര്‍ വ്യായാമം, എട്ട് മണിക്കൂര്‍ ഉറക്കം; മികച്ച ആരോഗ്യത്തിന് ചെയ്യേണ്ടത്?