ചലച്ചിത്രം

'ഞാന്‍ അന്ധനാവുകയാണ്'; ആശങ്ക പങ്കുവച്ച് ബിഗ് ബി

സമകാലിക മലയാളം ഡെസ്ക്

മുംബൈ: തന്റെ കാഴ്ചയ്ക്ക് മങ്ങലേല്‍ക്കുന്നുവെന്ന ആശങ്ക പങ്കുവച്ച് ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചന്‍. അന്ധതയിലേക്കാണ് പോകുന്നതെന്ന സംശയമാണ് അദ്ദേഹം പ്രകടിപ്പിക്കുന്നത്. തന്റെ ബ്ലോഗിലെഴുതിയ കുറിപ്പിലൂടെയാണ് ബിഗ് നിലവിലെ ആരോഗ്യ സ്ഥിതിയെക്കുറിച്ചുള്ള ആശങ്ക പങ്കുവച്ചിരിക്കുന്നത്. 

അതേസമയം കണ്ണിന് എന്തെങ്കിലും സംഭവിച്ചാല്‍ കുട്ടിക്കാലത്ത് അമ്മ ചെയ്ത് തരാറുണ്ടായിരുന്ന പൊടിക്കൈകള്‍ ഇപ്പോഴും ഓര്‍ത്ത് അത്തരം പൊടിക്കൈകള്‍ ചെയ്യാറുണ്ടെന്നും ബച്ചന്‍ പറയുന്നു. 

'മങ്ങിയ തരത്തിലാണ് ഇപ്പോള്‍ കാഴ്ചകള്‍ കാണുന്നത്. കാഴ്ചകള്‍ ഇരട്ടിക്കുന്നതായി അനുഭവപ്പെടുന്നു. അന്ധത കണ്ണുകളെ ബാധിച്ചു തുടങ്ങിയെന്ന യാഥാര്‍ത്ഥ്യവുമായി ഞാനിപ്പോള്‍ പൊരുത്തപ്പെടാനുള്ള ശ്രമത്തിലാണ്. നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ അലട്ടുന്നതിനിടെയാണ് ഇപ്പോള്‍ ഈ പ്രശ്‌നവും എത്തിയിരിക്കുന്നത്'- ബച്ചന്‍ പറഞ്ഞു.

'കുട്ടിക്കാലത്ത് അമ്മ സാരിത്തലപ്പ് ചെറുതായി ചുരുട്ടി ചൂടാക്കി കണ്ണില്‍ വയ്ക്കും. അതിനൊപ്പം ബാം പുരട്ടി പ്രശ്‌നം പരിഹരിക്കാറുണ്ടായിരുന്നു. അന്നത്തെ പരിഹാര മാര്‍ഗങ്ങള്‍ ഓര്‍ത്തെടുത്ത് ചൂടുവെള്ളത്തില്‍ ടവല്‍ മുക്കി കണ്ണുകളില്‍ വയ്ക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്'- ബിഗ് ബി പറയുന്നു. 

'ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം അദ്ദേഹം നിര്‍ദ്ദേശിക്കുന്ന മരുന്നുകള്‍ കണ്ണിലൊഴിക്കുന്നുണ്ട്. അങ്ങനെ ഞാന്‍ അന്ധനല്ലെന്ന് ഇപ്പോള്‍ സ്വയം വിശ്വസിപ്പിക്കാന്‍ ശ്രമിക്കുകയാണ്. ദീര്‍ഘ നേരം കമ്പ്യൂട്ടറിന് മുന്നിലിരിക്കുന്നതിനാല്‍ കണ്ണുകള്‍ ക്ഷീണിക്കുക മാത്രമാണ് ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത്. അത്രയേയുള്ളു'- ബച്ചന്‍ പറഞ്ഞു.

അമ്മ വീട്ടില്‍ ചെയ്യുന്ന പ്രതിവിധി ഇപ്പോഴും ഫലപ്രദമാകുന്നതില്‍ താന്‍ സന്തോഷവാനാണെന്ന് ബച്ചന്‍ പറയുന്നു. അമ്മയുടെ പഴയ സാങ്കേതിക വിദ്യ ഇപ്പോഴും പ്രവര്‍ത്തിക്കുന്നതിനാല്‍ തനിക്കിപ്പോഴും കാണാന്‍ സാധിക്കുന്നുണ്ടെന്ന് പറഞ്ഞാണ് അദ്ദേഹം തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസ്:എച്ച് ഡി രേവണ്ണ അറസ്റ്റില്‍

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി