ചലച്ചിത്രം

പണിയൊന്നുമില്ലാത്തപ്പോൾ മഹിമ നമ്പ്യാർ ഇങ്ങനെയാണ്; ചിത്രങ്ങൾ പങ്കുവെച്ച് താരം

സമകാലിക മലയാളം ഡെസ്ക്

കാര്യസ്ഥൻ എന്ന ചിത്രത്തിൽ ദിലീപിന്റെ അനുജത്തിയായാണ് മഹിമ നമ്പ്യാർ മലയാളികളുടെ മുന്നിൽ ആദ്യം എത്തുന്നത്. മമ്മൂട്ടിയുടെ മാസ്റ്റർ പീസ് ഉൾപ്പടെ നിരവധി മലയാളം, തമിഴ് സിനിമകളിൽ പിന്നീട് മഹിമയെ നമ്മൾ കണ്ടു. ലോക്ക്ഡൗണിനെ തുടർന്ന് ഷൂട്ടിങ്ങെല്ലാം നിർത്തിവെച്ചെങ്കിലും മഹിമ ഇപ്പോഴും തിരക്കിലാണ്. പാട്ടും ചിത്രം വരയുമെല്ലാമായി ക്വാറന്റീൻ ദിനങ്ങൾ ആഘോഷിക്കുകയാണ് താരം. ഇപ്പോൾ ശ്രദ്ധ നേടുന്നത് താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രങ്ങളാണ്. 

പണിയില്ലാതെ ഇരിക്കുമ്പോൾ പഴയ സൂപ്പർ ചിത്രങ്ങളെല്ലാം പൊടിതട്ടിയെടുക്കുകയാണ് മഹിമ. ഓറഞ്ച് നിറത്തിലുള്ള വസ്ത്രത്തിൽ അതിസുന്ദരിയാണ് താരം. ജോബ് ലസ് എന്ന ഹാഷ്ടാ​ഗിലാണ് താരം ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. എന്തായാലും ആരാധകരുടെ മനസു കീഴടക്കുകയാണ് ചിത്രങ്ങൾ. ഇതു കൂടാതെ മറ്റു ചില മനോഹരമായ ത്രോബാക്ക് ചിത്രങ്ങളും മഹിമ പങ്കുവെച്ചിട്ടുണ്ട്. 

ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ സോഷ്യൽ മീഡിയയിൽ ആക്റ്റീവാണ് താരം. വീടിന്റെ ചുവരിൽ പടം വരച്ചും വ്യത്യസ്തമായ രുചികൾ പരീക്ഷിച്ചും വ്യായാമം ചെയ്തുമെല്ലാം സമയം തള്ളിനീക്കുകയാണ്. ഇതിന്റെ മനോഹരമായ ചിത്രങ്ങളും മഹിമ ആരാധകരുമായി പങ്കുവെച്ചിട്ടുണ്ട്. മലയാളത്തിലൂടെയാണ്സിനിമയിൽ എത്തിയത് എങ്കിലും തമിഴിൽ നിറഞ്ഞു നിൽക്കുകയാണ് താരം. വിവിധ ഭാഷകളിലായി നിരവധി ചിത്രങ്ങളാണ് താരത്തിന്റേതായി പുറത്തിറങ്ങാനുള്ളത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കാര്‍ഷിക സര്‍വകലാശാല ക്യാംപസില്‍ രണ്ടു സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ചനിലയില്‍, അന്വേഷണം

150 മത്സര ജയങ്ങളില്‍ ഭാഗമായി; വീണ്ടും റെക്കോര്‍ഡുമായി ധോനി

വിഴുങ്ങിയ നിലയിൽ കൊക്കെയ്ൻ പിടികൂടുന്നത് ആദ്യം; കൊച്ചി എയർപോർട്ടിൽ റെഡ് അലേർട്ട്

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്, കെണിയില്‍ പെട്ടവര്‍ നിരവധി; മുന്നറിയിപ്പ്

അമ്മ വീണുപോയത് മകൾ അറിഞ്ഞില്ല; നീങ്ങിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമിച്ച വീട്ടമ്മ മരിച്ചു