ചലച്ചിത്രം

ജോർദാനിലെ ഈസ്റ്റർ സ്പെഷ്യൽ ഡിഷ്; ആശംസകളുമായി ബ്ലസി; സുഖവിവരം അന്വേഷിച്ച് ആരാധകർ

സമകാലിക മലയാളം ഡെസ്ക്

 ലയാളികൾ ഒന്നടങ്കം വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമായിരുന്നു ആടുജീവിതം. ചിത്രത്തിനുവേണ്ടി പൃഥ്വിരാജ് മൂന്ന് മാസം അവധിയെടുത്ത് ശരീരഭാരം കുറച്ചതോടെയാണ് ചിത്രം കൂടുതൽ പ്രേക്ഷക ശ്രദ്ധ നേടുന്നത്. ഷൂട്ടിങ്ങിനായി സംവിധായകൻ ബ്ലസിയും പൃഥ്വിരാജും അടങ്ങുന്ന സംഘം മാർച്ച് ആദ്യമാണ് ജോർദാനിലേക്ക് പോകുന്നത്. എന്നാൽ അതിന് പിന്നാലെ ഷൂട്ടിങ്ങിന് ഭീഷണിയായി കൊറോണ എത്തുകയായിരുന്നു. രാജ്യങ്ങളെല്ലാം ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ സിനിമ സംഘം ജോർദാനിൽ കുടുങ്ങി. 

ഇവരെക്കുറിച്ച് ആശങ്ക നിലനിൽക്കുന്നതിനിടയിൽ ഈസ്റ്റർ ആശംസകളുമായി എത്തിയിരിക്കുകയാണ് സംവിധായകൻ ബ്ലസി. റസ്റ്റോറന്റിൽ ഈസ്റ്റർ വിഭവങ്ങളുമായി ഇരിക്കുന്ന ബ്ലസിയാണ് ചിത്രത്തിൽ. സംവിധായകന്റെ പോസ്റ്റ് കണ്ട് ടീം അം​ഗങ്ങളുടെ സുഖവിവരം ചോദിക്കുകയാണ് ആരാധകർ. രാജുവും ടീമും സുരക്ഷിതരല്ലേ എന്നാണ് ആരാധകരുടെ ചോദ്യം.  

ജോര്‍ദ്ദാനിലെ വാദിറം മരുഭൂമിയിലായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ്. എന്നാൽ നിലവിലെ സാഹചര്യത്തിൽ ചിത്രീകരണം തുടരാനാവില്ലെന്ന് അവിടുത്തെ സര്‍ക്കാര്‍ വൃത്തങ്ങള്‍ സിനിമാ സംഘത്തെ അറിയിക്കുകയായിരുന്നു. അവര്‍ക്ക് ഭക്ഷണത്തിനോ താമസത്തിനോ വിസാ സംബന്ധമായ കാര്യങ്ങളിലോ ബുദ്ധിമുട്ടുണ്ടാവാതെയിരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചതായി കേന്ദ്രമന്ത്രി വി മുരളീധരന്‍ പൃഥ്വിയുടെ കുടുംബത്തെ അറിയിച്ചിരുന്നു. സംഭവം വാര്‍ത്തയായതിന് പിന്നാലെ സോഷ്യല്‍ മീഡിയയിലൂടെ തങ്ങളുടെ അവസ്ഥ വിശദീകരിച്ച് പൃഥ്വിരാജ് രം​ഗത്തെത്തിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി