ചലച്ചിത്രം

'അച്ഛാ അതല്ലേ എന്റെ അമ്മ...?'; 20 വർഷം മുൻപത്തെ ഒരു വിഷു ഓർമ്മ പങ്കുവച്ച് കാളിദാസ് 

സമകാലിക മലയാളം ഡെസ്ക്

ദ്യമായി ക്യാമറയ്ക്ക് മുന്നിലെത്തിയ സിനിമയുടെ വിശേഷങ്ങൾ 20 വർഷങ്ങൾക്കിപ്പുറം ഓർത്തെടുക്കുകയാണ് നടൻ കാളിദാസ് ജയറാം. സത്യൻ അന്തിക്കാട് ഒരുക്കിയ ‘കൊച്ചു കൊച്ചു സന്തോഷങ്ങൾ’ എന്ന ചിത്രത്തിലൂടെയായിരുന്നു കാളിദാസിന്റെ അരങ്ങേറ്റം. ചിത്രത്തിൽ ജയറാമിന്റെയും ലക്ഷ്മി ​ഗോപാലസ്വാമിയുടെയും മകനായി തിളങ്ങിയ താരം ഏറെ അഭിനന്ദനങ്ങൾ വാരിക്കൂട്ടി. 

സിനിമയുടെ ചിത്രീകരണത്തിനിടയിൽ ഉണ്ടായ രസകരമായ ഒരു അനുഭവം മുൻപ് സംവിധായകൻ സത്യൻ അന്തിക്കാട് പങ്കുവച്ചിട്ടുണ്ട്. ഈ സംഭവം സിനിമയുടെ പരസ്യത്തിനായി ഉപയോ​ഗിച്ചിട്ടുമുണ്ട്. ഇപ്പോൾ കാളിദാസ് ഓർമ്മ പുതുക്കിയതും ഇത്തരത്തിൽ ഒരു പോസ്റ്റർ പങ്കുവച്ചാണ്. 

“സീതാലക്ഷ്മിയെ നോക്കി ഇടറിയ ശബ്ദത്തിൽ ജയറാം കാളിദാസിനോട് പറഞ്ഞു ‘മോനേ, ഇതാണ് നിന്റെ അമ്മ!’ ക്യാമറയുടെ പുറകിൽ മകന്റെ അഭിനയം ശ്രദ്ധാപൂർവ്വം കണ്ടു നിന്ന പാർവ്വതിയെ ചൂണ്ടിക്കാണിച്ച് കാണിദാസ് പറഞ്ഞു ‘അച്ഛാ, അതല്ലേ എന്റെ അമ്മ..?'” 20 വർഷം മുൻപ് ഒരു വിഷു ദിനത്തിലാണ് തനിക്ക് ഈ ക്യൂട്ട് സിനിമയുടെ ഭാ​ഗമാകാൻ കഴിഞ്ഞത് എന്ന് കുറിച്ചുകൊണ്ട് പോസ്റ്റർ പങ്കുവച്ചിരിക്കുകയാണ് കാളിദാസ് ഇപ്പോൾ. 

കൊച്ചു കൊച്ചു സന്തോഷങ്ങള്‍ എന്ന സിനിമയ്ക്ക് ശേഷം എന്റെ വീട് അപ്പുവിന്റെയും എന്ന ചിത്രത്തിലും കാളിദാസ് ബാലതാരമായി എത്തി. ഈ ചിത്രത്തിലെ അഭിനയത്തിന് ദേശീയ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളടക്കം താരം നേടി. പിന്നീട് വലിയ ഇടവേളയ്ക്ക് ശേഷം മീന്‍ കുഴമ്പും മണ്‍ പാനയും എന്ന ചിത്രത്തിലൂടെ നായകനായി തിരിച്ചെത്തുകയായിരുന്നു കാളിദാസ്. പൂമരമാണ് നായകനായ ആദ്യ മലയാള ചിത്രം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോര്‍ഡും പിന്നിട്ട് കുതിക്കുന്നു; സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് വേണമെന്ന് കെഎസ്ഇബി

അനാവശ്യം, അടിസ്ഥാനരഹിതം; വാഷിങ്ടണ്‍ പോസ്റ്റിന്റെ റിപ്പോര്‍ട്ട് തള്ളി ഇന്ത്യ

മെയ് 1ന് തൊഴിലാളി ദിനം, അതെന്താ അങ്ങനെ? അറിയാം

'ബിജെപിയില്‍ ആളെ ചേര്‍ക്കുന്നത് ദല്ലാളുമാരെ വെച്ചല്ല'; ശോഭ സുരേന്ദ്രനെതിരെ ബിജെപി വൈസ് പ്രസിഡന്റ്

കോവിഡ് വാക്‌സിന്‍ അപകടകാരിയോ? വാര്‍ത്തകളിലെ വാസ്തവമെന്ത്? കുറിപ്പ്