ചലച്ചിത്രം

കൊറോണ ഭീതിയ്ക്കിടെ മകൻ കാന‍ഡയിൽ; ആശങ്കയിൽ വിജയും കുടുംബവും

സമകാലിക മലയാളം ഡെസ്ക്

ലോകം കൊറോണ ഭീതിയിലായതോടെ പല രാജ്യങ്ങളിൽ കുടുങ്ങിപ്പോയവർ നിരവധിയാണ്. എന്നാൽ അവരെ തിരികെ രാജ്യത്തേക്ക് കൊണ്ടുവരാനാവാത്ത അവസ്ഥയിലാണ്. അതിനാൽ നിരവധി കുടുംബങ്ങളാണ് ആശങ്കയിൽ കഴിയുന്നത്.  തമിഴ് സൂപ്പർതാരം വിജയും ഇപ്പോൾ ഇതേ അവസ്ഥയിലാണ്. താരത്തിന്റെ മകൻ ജെയ്സൺ സഞ്ജയ് കാന‍ഡയിൽ കുടുങ്ങിയിരിക്കുകയാണ്. ഭാര്യ സം​ഗീതയ്ക്കും മകൾ ദിവ്യ സാക്ഷ എന്നിവർക്കൊപ്പം ചെന്നൈയിൽ വീട്ടിലാണ് വിജയ്. എന്നാൽ മകൻ കൂടെയില്ലാത്തത് താരത്തെ ആശങ്കയിലാക്കിയിരിക്കുകയാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. 

ഉന്നതവിദ്യാഭ്യാസത്തിനായാണ് ജെയ്സൺ സഞ്ജയ് കാനഡയിലേക്ക് പോയത്. കാനഡയിൽ രോ​ഗബാധിതരുടെ എണ്ണത്തിലുണ്ടായ വർധനവാണ് വിജയിനെ ഭയപ്പാടിലാക്കിയിരിക്കുന്നത്. തമിഴ് സിനിമയിലെ മുതിര്‍ന്ന സംവിധായകരില്‍ ഒരാളായിരുന്ന മുത്തച്ഛൻ എസ് എ ചന്ദ്രസേഖറിന്റേയും  അച്ഛന്റെയും പാത പിന്തുടര്‍ന്ന് സിനിമയിലേക്ക് തന്നെയാണ് ജെയ്‌സണിന്റെ യാത്ര. കാനഡ‍യിൽ   ഫിലിം സ്റ്റഡീസാണ് താരം പഠിക്കുന്നത്. 

അടുത്തിടെയാണ് ചില ഹ്രസ്വചിത്രങ്ങളില്‍ അഭിനയിച്ചും സംവിധാനം ചെയ്തും ജെയ്സൺ വാർത്തകളിൽ നിറഞ്ഞിരുന്നു. ധ്രുവ് വിക്രമിനെയും ജെയ്‌സണ്‍ സഞ്ജയെയും നായകന്‍മാരാക്കി സംവിധായകന്‍ ശങ്കര്‍ ഒരു ചിത്രം സംവിധാനം ചെയ്യുന്നുണ്ടെന്നും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാൽ അതിനെക്കുറിച്ച് കൂടുതൽ വാർത്തകൾ പുറത്തുവന്നില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ