ചലച്ചിത്രം

കുടുംബത്തെ കൊല്ലിക്കണം എന്നാ​ഗ്രഹിക്കുന്നവരാണ് പുറത്തു കറങ്ങി നടക്കുന്നത്; വിഡിയോയുമായി സൽമാൻ ഖാൻ 

സമകാലിക മലയാളം ഡെസ്ക്

ലോക്ക്ഡൗണിനെ തുടർന്ന് കുടുംബത്തിനൊപ്പം തന്റെ ഫാം ഹൗസിലാണ് ബോളിവുഡ് താരം സൽമാൻ ഖാൻ‍. അവിടിയിരുന്നുകൊണ്ട് കൊറോണ വൈറസിന് എതിരായ പ്രവർത്തനങ്ങളിൽ താരം പങ്കാളിയാവുന്നുണ്ട്. തന്റെ സിനിമയിലെ രം​ഗങ്ങളെയെല്ലാം ഇതിനായി താരം ഉപയോ​ഗിക്കുന്നുണ്ട്. ഇപ്പോൾ താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വിഡിയോയാണ് ശ്രദ്ധനേടുന്നത്. ലോക്ക്ഡൗൺ ലംഘിച്ച് വീടിനുവെളിയിലിറങ്ങുന്നവർ സ്വന്തം കുടുംബത്തെ പ്രതിസന്ധിയിലാക്കുകയാണ് എന്നാണ് താരം വിഡിയോയിൽ പറയുന്നത്. 

രാജ്യം മുഴുവൻ വീട്ടിൽ ഇരിക്കുമ്പോൾ നമ്മൾ ജീവിതത്തിന്റെ ബി​ഗ് ​ബോസിലാണ് എന്നാണ് സൽമാൻ പറഞ്ഞു തുടങ്ങുന്നത്. രണ്ടു ദിവസത്തെ അവധിയ്ക്കാണ് താൻ ഇവിടെ എത്തിയത്. എന്നാൽ ഇപ്പോൾ എല്ലാവരും അവധിയിലായിരിക്കുകയാണ്. പൻവേലിലുള്ള ഫാം ഹൗസിലാണ് താരം. അമ്മ സൽമ, സഹോദരിമാരായ അൽവിര അ​ഗ്നിഹോത്രി, അർപ്പിത ഖാൻ ശർമ തുടങ്ങിവരെല്ലാം താരത്തിനൊപ്പമാണ്. ലോക്ക്ഡൗണിനെ തുടർന്ന് സാധനങ്ങൾ വാങ്ങാനായി സുഹൃത്തിനെ തൊട്ടടുത്ത ​ഗ്രാമത്തിലേക്ക് പറഞ്ഞുവിട്ട അനുഭവവും താരം ആരാധകരുമായി പങ്കുവെച്ചു. 

സാധനങ്ങൾ വാങ്ങാനായി മാസ്ക് ധരിച്ചാണ് സുഹൃത്ത് പുറത്തുപോയത്. വഴിയിൽ പൊലീസ് തടഞ്ഞു നിർത്തി. സംസാരിക്കാനായി മാസ്ക് മാറ്റിയപ്പോൾ തിരിച്ചുവെക്കാനാണ് പൊലീസ് പറഞ്ഞത്. മാസ്ക് മാറ്റുന്നത് തെറ്റായ ശീലമാണെന്ന് താനും സുഹൃത്തിനോട് പറഞ്ഞെന്നും താരം വ്യക്തമാക്കി. ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ പാലിക്കാത്തവർ സ്വന്തം കുടുംബത്തെ രോ​ഗത്തിന്റെ ഭീതിയിലാക്കുകയാണ്. ആവശ്യമില്ലാത്തവർ വീടിനു പുറത്തിറങ്ങുന്നവരാണ് രാജ്യത്തിന്റെ അവസ്ഥ മോശമാക്കുന്നതെന്നും താരം പറഞ്ഞു. 

നിയമലംഘകരോടുള്ള പൊലീസിന്റെ പെരുമാറ്റത്തെക്കുറിച്ചും താരം പറഞ്ഞു. സുഹൃത്തുക്കൾക്കൊപ്പം പുറത്തുപോയില്ലെങ്കിൽ പൊലീസുകാരുടെ തല്ലുകിട്ടില്ല എന്നാണ് സൽമാൻ പറയുന്നത്. പൊലീസ് ഇത് ആസ്വദിക്കുന്നുണ്ട് എന്ന് നിങ്ങൾ ചിന്തിക്കുന്നുണ്ടോ എന്നും താരം ചോദിച്ചു. വീട്ടുകാരെ കൊല്ലിക്കണം എന്ന് ആ​ഗ്രഹിക്കുന്നവരാണ് വീടിനു പുറത്തിറങ്ങുന്നതെന്നും താരം കൂട്ടിച്ചേർത്തു. ആരോ​ഗ്യപ്രവർത്തകരെ കയ്യേറ്റം ചെയ്യുന്നവരെ വിമർശിക്കാനും താരം മറന്നില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡല്‍ഹിയില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി; പിസിസി പ്രസിഡന്റ് അരവിന്ദര്‍ സിങ് ലവ് ലി രാജിവെച്ചു

'വിന്‍'സി അല്ല 'ഫണ്‍'സി; ഇത് ഒന്നൊന്നര ട്രക്കിങ് അനുഭവം; വിഡിയോ വൈറല്‍

40 മണിക്കൂര്‍ നീണ്ട തിരച്ചില്‍; മഹാദേവ് ബെറ്റിങ് ആപ്പ് കേസില്‍ നടന്‍ സാഹില്‍ ഖാന്‍ അറസ്റ്റില്‍

'ഞാന്‍ സഞ്ജുവിനൊപ്പം! ഇങ്ങനെ അവഗണിക്കുന്നത് അത്ഭുതപ്പെടുത്തുന്നു'

കടുത്ത ചൂടിൽ നിന്ന് ഭക്തർക്ക് ആശ്വാസം; ഗുരുവായൂർ ക്ഷേത്രത്തിൽ ശീതീകരണ സംവിധാനം സ്ഥാപിച്ചു, പഴനി മാതൃക