ചലച്ചിത്രം

'ചിയാന്‍... ഇതാ നിങ്ങളുടെ ഏറ്റവും വലിയ ആരാധകന്‍ നല്‍കുന്ന വിഡിയോ', അച്ഛനെ ഞെട്ടിച്ച് ധ്രുവ് 

സമകാലിക മലയാളം ഡെസ്ക്


മ്പത്തിമൂന്നാം ജന്മദിനം ആഘോഷിക്കുന്ന തെന്നിന്ത്യൻ സൂപ്പർതാരം ചിയാന്‍ വിക്രത്തിന് ജന്മദിനാശംസകള്‍ നേര്‍ന്ന് മകൻ ധ്രുവ്. വിക്രത്തിന്റെ ഹിറ്റ് സിനിമകളിലെ രംഗങ്ങള്‍ കോര്‍ത്തിണക്കിയ വിഡിയോ പങ്കുവച്ചാണ് നടൻ ധ്രുവ് ആശംസ നേര്‍ന്നത്. 

"ജന്മദിനാശംസകള്‍ ചിയാന്‍... ഇതാ നിങ്ങളുടെ ഏറ്റവും വലിയ ആരാധകന്‍ നല്‍കുന്ന വിഡിയോ" എന്ന് കുറിച്ചാണ് ധ്രുവ് ആശംസ അറിയിച്ചത്. നാല് മണിക്കൂറിനുള്ളിൽ രണ്ടരലക്ഷം ആളുകൾ വിഡിയോ കണ്ടുകഴിഞ്ഞു. 

വ്യത്യസ്തത നിറഞ്ഞ ഭാവപ്രകടനത്തിലൂടെയും രൂപമാറ്റത്തിലൂടെയും പ്രേക്ഷകരെ ഞെട്ടിച്ചിട്ടുള്ള താരമാണ് വിക്രം. ‌‌ ദ്രുവം, മാഫിയ, സൈന്യം, ഇന്ദ്രപ്രസ്ഥം തുടങ്ങിയ 1990-കളിലെ മലയാള സിനിമകളിൽ സഹ​നടനായി തുടക്കം കുറിച്ച വിക്രത്തിന്റെ കരിയർ മാറ്റി മറിച്ച ചിത്രമാണ് 1998ൽ പുറത്തിറങ്ങിയ സേതു. പേരിനൊപ്പം ചിയാൻ എന്ന് കൂട്ടിച്ചേർത്തതും ഈ സിനിമയ്ക്ക് ശേഷമാണ്. 

പിതാമഗൻ, ജെമിനി, സാമി, അന്യൻ, രാവണൻ, ദൈവ തിരുമകൾ എന്നിങ്ങനെ പോകുന്നു വിക്രത്തിന്റെ സൂപ്പർഹിറ്റ് പടങ്ങൾ. ഗൗതം വാസുദേവ് മേനോന്റെ ധ്രുവനച്ചത്തിരം, മണിരത്നത്തിന്‍റെ പൊന്നിയിന്‍ സെല്‍വന്‍, ആര്‍ എസ് വിമല്‍ ഒരുക്കുന്ന മഹാവീര്‍ കര്‍ണ എന്നിവയാണ് അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്ന വിക്രം ചിത്രങ്ങള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

അടൂരിൽ എട്ട് വയസുകാരിയുടെ മരണം; ഷി​ഗല്ലയെന്ന് സംശയം, ആരോ​ഗ്യ വിഭാ​ഗത്തിന്റെ പരിശോധന

ചര്‍മ്മം തിളങ്ങാൻ പഴങ്ങള്‍

'ഇപ്പോഴും കോളജ് കുമാരിയെ പോലെ'; മകന്റെ കാമറയിൽ മോഡലായി നവ്യാ നായർ

''ഞങ്ങളങ്ങനെ കാടിന്റെ മണം പിടിച്ചിരുന്നു; പിന്നെ നക്ഷത്രങ്ങളെ എണ്ണിയെണ്ണി ഉറക്കത്തിലേക്കിറങ്ങിപ്പോയി''