ചലച്ചിത്രം

സമൂഹത്തിനുവേണ്ടി സ്വന്തം ചിത്രം ക്രോപ്പ് ചെയ്ത് അനാർക്കലി; ട്രോളിന് കയ്യടിച്ച് ആരാധകർ

സമകാലിക മലയാളം ഡെസ്ക്

ലയാളത്തിലെ ഇഷ്ട നായികയാണ് നടി അനാർക്കലി മരിക്കാർ. സോഷ്യൽ മീഡിയയിൽ ആക്റ്റീവായ താരം തന്റെ ചിത്രങ്ങൾ ആരാധകരുമായി പങ്കുവെക്കാറുണ്ട്. അടുത്തിടെ അനാർക്കലി പോസ്റ്റ് ചെയ്ത ചിത്രം വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. അതിന് പിന്നാലെ സൈബർ ആങ്ങളമാർക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് താരം. 

സമൂ​ഹത്തിനു വേണ്ടി തന്റെ ചിത്രം ക്രോപ്പ് ചെയ്താണ് അനാർക്കലി പോസ്റ്റ് ചെയ്തിരിക്കുന്നത്. ‘സമൂഹത്തിന് അനുയോജ്യമായ രീതിയിൽ ഞാൻ ക്രോപ് ചെയ്ത് എഡിറ്റ് ചെയ്ത ചിത്രം’ എന്ന അടിക്കുറിപ്പിലാണ് ചിത്രം. സ്വിം സ്യൂട്ട് ധരിച്ചിരിക്കുന്ന ചിത്രമാണ് താരം ക്രോപ് ചെയ്തിരിക്കുന്നത്. എന്തായാലും താരത്തിന്റെ അടിക്കുറിപ്പിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. കപട സദാചാര പൊലീസുകാരെ ഇങ്ങനെ വേണം ട്രോളാൻ എന്നാണ് കമന്റുകൾ. 

അടുത്തിടെയാണ് അനാർക്കലി ഒരു ചിത്രം പോസ്റ്റ് ചെയ്തത്. ഈ ചിത്രത്തിനെ വിമർശിച്ച് നിരവധി പേരാണ് രം​ഗത്തെത്തിയത്. ഇതിനെ ട്രോളിക്കൊണ്ടാണ് താരത്തിന്റെ പുതിയ പോസ്റ്റ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി