ചലച്ചിത്രം

'ഇരട്ടക്കൊലപാതകക്കേസിൽ നടൻ ആമീർ ഖാൻ കുറ്റവിമുക്തനായി'!, അബദ്ധം പിണഞ്ഞ് പാക്ക് ചാനൽ 

സമകാലിക മലയാളം ഡെസ്ക്

ബോളിവുഡ് നടൻ ആമീർ ഖാനെ കൊലപാതകക്കേസിലെ പ്രതിയാക്കി പാകിസ്താൻ ചാനൽ. പാകിസ്താൻ രാഷ്ട്രീയ സംഘടനയായ എംക്യൂഎം ലീഡർ അമീർ ഖാന്റെ ചിത്രത്തിന് പകരം നടൻ ആമീറിന്റെ ചിത്രം ഉപയോ​ഗിച്ചതാണ് ചാനലിന് അബ​ദ്ധമായത്. ഇരട്ടക്കൊലപാതകക്കേസിൽ ആരോപണം നേരിട്ടിരുന്ന അമീർ ഖാനെ കുറ്റവിമുക്തനാക്കി എന്നതായിരുന്നു വാർത്ത. 

മാധ്യമ പ്രവർത്തകയായ നെെല ഇനയാതാണ് സ്ക്രീൻഷോട്ട് സഹിതം അബദ്ധം ചൂണ്ടിക്കാട്ടി ട്വീറ്റ് ചെയ്തത്. "തലക്കെട്ട്: 17 വർഷങ്ങൾക്ക് ശേഷം ഒരു കൊലപാതകക്കേസിൽ എംക്യൂഎം ലീഡർ അമീർ ഖാനെ കുറ്റവിമുക്തനാക്കി. കഴിഞ്ഞ 17 വർഷമായി നടൻ ആമീർ ഖാൻ പാകിസ്താനിൽ ഉണ്ടായിരുന്നുവെന്ന് അറിയില്ലായിരുന്നു'', നൈല ട്വീറ്റിൽ കുറിച്ചു. 

അബദ്ധം പിണഞ്ഞെന്ന് മനസിലായ ചാനൽ ചിത്രം മാറ്റിയെങ്കിലും അതിനോടകം വാർത്തയുടെ സ്ക്രീൻഷോട്ട് വ്യാപകമായി പ്രചരിച്ചിരുന്നു. പാക് ചാനലിലെ കളിയാക്കി രസകരമായ ട്രോളുകളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. 

ലോക്ക്ഡൗണിന് മുമ്പ് അദ്വെെത് ചന്ദ്രന്റെ സംവിധാനത്തിൽ ലാൽ സി​ഗ് ഛദ്ദ എന്ന ചിത്രത്തിലാണ് ആമീർ അഭിനയിച്ച് കൊണ്ടിരുന്നത്. ടോം ഹാങ്ക്സിന്റെ ഹോളിവുഡ് ചിത്രം ഫോറസ്റ്റ് ​ഗംപിന്റെ ഹിന്ദി റീമേക്കാണ് ലാൽ സിം​ഗ് ഛദ്ദ. കരീന കപൂർ, വിജയ് സേതുപതി, മോന സിം​ഗ് എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു