ചലച്ചിത്രം

പാട്ട് കേൾക്കുവാണോ,ഉറങ്ങുവാണോ? ഫഹദിനേക്കുറിച്ച് നാത്തൂൻ ചോദിച്ചപ്പോൾ നസ്രിയയുടെ രസകരമായ മറുപടി 

സമകാലിക മലയാളം ഡെസ്ക്

ലയാളികളുടെ പ്രിയ താര ജോഡികളാണ് ഫഹദ് ഫാസിലും നസ്രിയയും. എന്നാൽ സോഷ്യൽ മീഡിയയിൽ താരം നസ്രിയ തന്നെയാണ്. ഫഹദ് സോഷ്യൽ ലോകത്ത് അത്ര സജീവമല്ലെങ്കിലും നസ്രിയ ഇൻസ്റ്റ​ഗ്രാമിലെയും ഫേസ്ബുക്കിലെയുമൊക്കെ നിറ സാന്നിധ്യമാണ്. ഫഹദിന്റെ വിശേഷങ്ങളടക്കം ആരാധകരിലേക്കെത്തിക്കുന്നതും താരസുന്ദരി തന്നെയാണ്. 

ഇപ്പോഴിതാ ലോക്ക്ഡൗൺ നാളിലെ ഫഹദിന്റെ ഒരു ചിത്രമാണ് നസ്രിയ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. നിമിഷനേരങ്ങൾക്കുള്ളിൽ ആരാധകർ ഏറ്റെടുത്ത ചിത്രത്തിന് രണ്ടരലക്ഷത്തിലേറെ ലൈക്കുകളും കിട്ടി. എന്നാൽ ചിത്രത്തിൽ ഫഹദിന്റെ സ​​ഹോദരി അഹ്മെദാ ഫാസിൽ നല്‍കിയ കമന്റ് ആണ് കൂടുതൽ ചർച്ചയായത്. 

ലിവിങ് റൂമിലെ സോഫയിൽ ചാരിക്കിടക്കുന്ന ഫഹദിനെയാണ് ചിത്രത്തിൽ കാണാൻ കഴിയുക. ഫഹദ് പാട്ടു കേൾക്കുകയാണോ അതോ ഉറങ്ങുകയാണോ എന്നായിരുന്നു സഹോദരിയുടെ ചോദ്യം. രണ്ടുമല്ല ഫഹദ് ദിവാ സ്വപ്നം കാണുകയാണെന്ന് നസ്രിയ രസകരമായ മറുപടിയും കുറിച്ചു.

ഫഹദിന്റെ സഹോദരൻ ഫർഹാനും ചിത്രത്തിന് കമന്റുമായി എത്തിയിട്ടുണ്ട്. വീട്ടിലെ പുതിയ ഫർണിച്ചറിലാണ് ഫർഹാൻ ശ്രദ്ധിച്ചത്. പുതിയ മാറ്റങ്ങൾ നന്നായിട്ടുണ്ടെന്ന് അഭിനന്ദിക്കുകയായിരുന്നു താരം.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വാതി മാലിവാളിനെ മര്‍ദിച്ച കേസ്: ബിഭവ് കുമാര്‍ അറസ്റ്റില്‍, പിടികൂടിയത് മുഖ്യമന്ത്രിയുടെ വീട്ടില്‍നിന്ന്

മാരകായുധങ്ങളുമായി വീട്ടില്‍ അതിക്രമിച്ച് കയറി കാര്‍ തകര്‍ത്തു; ലഹരിക്ക് അടിമ; അറസ്റ്റില്‍

ദോശയുണ്ടാക്കുമ്പോള്‍ ഈ തെറ്റുകള്‍ ആവര്‍ത്തിക്കരുത്

കനത്തമഴയില്‍ റെയില്‍പ്പാളത്തില്‍ മണ്ണിടിഞ്ഞുവീണു; ഊട്ടിയിലേക്കുള്ള ട്രെയിന്‍ സര്‍വീസ് റദ്ദാക്കി

നടൻ ചന്ദ്രകാന്ത് മരിച്ച നിലയിൽ, വിയോ​ഗം നടി പവിത്ര മരിച്ച് ആറാം ​ദിവസം; ഞെട്ടലിൽ തെലുങ്ക് താരങ്ങൾ