ചലച്ചിത്രം

'ലോക്ക്ഡൗൺ എന്നെ ഓർമിപ്പിക്കുന്നത് കാൻസർ ദിനങ്ങൾ, ആറു മാസം വീട്ടിൽ അടച്ചിരുന്നു'; മനീഷ കൊയ് രാള

സമകാലിക മലയാളം ഡെസ്ക്

ബോളിവുഡിന്റെ ഇഷ്ട നായികയാണ് മനീഷ കൊയ് രാള. കാൻസറിനെ പൊരുതി തോൽപ്പിച്ചാണ് താരം വീണ്ടും അഭിനയത്തിൽ സജീവമാകുന്നത്. ലോക്ക്ഡൗണിനെ തുടർന്ന് പഴയ ഓർമകൾ പങ്കുവെക്കുകയാണ് താരം. എന്നാൽ വീട്ടിൽ അടച്ചിരിക്കുന്ന ഈ കാലം തന്നെ ഓർമിപ്പിക്കുന്നത് കാൻസർ ചികിത്സയുടെ കാലഘട്ടം ആണെന്നാണ് താരം പറയുന്നത്. ചികിത്സയ്ക്കായി ന്യൂയോർക്കിൽ എത്തിയ താരം ആറുമാസത്തോളമാണ് അപ്പാർട്ട്മെന്റിൽ അടച്ചിരുന്നത്. 

”ന്യൂയോര്‍ക്കിലെ ട്രീറ്റ്‌മെന്റിനിടെ ആറ് മാസത്തോളം അപ്പാർട്ട്മെന്റിൽ അച്ചിട്ട അവസ്ഥയായിരുന്നു. ഈ സമയത്തേക്കാള്‍ ആയിരം മടങ്ങ് മോശമായിരുന്നു അന്നെനിക്ക്. ഇപ്പോള്‍ രണ്ടു മാസത്തേക്ക് ലോക്ക്ഡൗൺ ആണെങ്കിലും എല്ലാ നിര്‍ദേശങ്ങളും പാലിച്ചാല്‍ കാര്യങ്ങള്‍ മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. എല്ലാവരും ബോറടിച്ച് പിരിമുറുക്കത്തിലായിരിക്കും എന്നറിയാം. എങ്കിലും മുന്‍കാല അനുഭവങ്ങളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊള്ളണമെന്ന് കരുതുന്നു,” മനീഷ കൊയ്‌ രാള പറയുന്നു.

ലോക്ക്ഡൗണിനെ തുടർന്ന് മുംബൈയിലെ വീട്ടിലാണ് താരം. താൻ ആരോ​ഗ്യപ്രവർത്തകരുടേയും സർക്കാരിന്റേയും നിർദേശങ്ങൾ പാലിക്കുന്നുണ്ടെന്നും താരം വ്യക്തമാക്കി. 2012 ലാണ് താരം കാൻസർ ബാധിതയാകുന്നത്. രണ്ട് വർഷത്തെ പോരാട്ടത്തിനൊടുവിൽ താരം പൂർണമായി കാൻസറിന്റെ പിടിയിൽ നിന്ന് മോചിതയായി. തുടർന്ന് തെന്നിന്ത്യൻ സിനിമയിലും ബോളിവുഡിലും സജീവമാണ് മനീഷ. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ