ചലച്ചിത്രം

പടം പിടിത്തം, യോ​ഗ, വായന, ലോക്ക്ഡൗൺ കാലത്തെ അഹാനമാർ; 'കുമ്പിടി സ്പോട്ടഡ്' എന്ന് ആരാധകരും 

സമകാലിക മലയാളം ഡെസ്ക്

ലോക്ക്ഡൗൺ കാലത്തെ വിശേഷങ്ങൾ ഒന്നൊഴിയാതെ ആരാധകരിലേക്കെത്തിക്കുന്ന താരങ്ങളിൽ ഒരാളാണ് നടി അഹാന കൃഷ്ണ. വർക്കൗട്ടും പാചകപരീക്ഷണങ്ങളുമൊക്കെ പതിവായി പങ്കുവയ്ക്കാറുള്ള താരം ലോക്ക്ഡൗൺ കാലത്തെ ഹിറ്റ് സീരീസായ മണി ഹെയ്സ്റ്റിനോടുള്ള തന്റെ ഇഷ്ടവും സോഷ്യൽ മീഡിയയിലൂടെ പറഞ്ഞിട്ടുള്ളതാണ്. ഇപ്പോഴിതാ ലോക്ക്ഡൗൺ കാലത്ത് നേരമ്പോക്കിനായി ചെയ്യുന്ന കാര്യങ്ങൾ എല്ലാം ഒറ്റ ചിത്രത്തിൽ ചേർത്തുവച്ചിരിക്കുകയാണ് ഈ താരസുന്ദരി.

പടം പിടിത്തം, യോഗ, വ്യായാമം, വീട് വൃത്തിയാക്കുന്നു, പുസ്തകം വായന, വിഡിയോ കോളുകൾ എന്നിങ്ങനെ പല നേരമ്പോക്കുകളിൽ ഏർപ്പെട്ടിരിക്കുന്ന അഹാനമാരെ ഒറ്റ ചിത്രത്തിൽ കണ്ടുമുട്ടാം. 

"കൊറോണയും ക്വാറന്റൈനുമൊക്കെ കഴിയുമ്പോള്‍ ഈ ലോക്ക്ഡൗണ്‍ കാലത്ത് എന്നെ പിടിച്ചുനിര്‍ത്തിയത് എന്തൊക്കെയായിരുന്നു എന്ന് ഓര്‍ത്തെടുക്കാനുള്ള ചിത്രം", അതിനായാണ് താന്‍ ഈ ചിത്രം ചെയ്‌തെടുത്തത് എന്നാണ് താരത്തിന്റെ വാക്കുകള്‍. ഒറ്റ മണിക്കൂര്‍ കൊണ്ടാണ് ചിത്രങ്ങളെല്ലാം എടുത്ത് എഡിറ്റിങ് പൂര്‍ത്തിയാക്കിയതെന്ന് ഹാഷ്ടാഗില്‍ താരം പറഞ്ഞു.

കുമ്പിടി സ്പോട്ടഡ് എന്നാണ് ആരാധകരിൽ ചിലർ ചിത്രത്തിന് കമന്റ് കുറിച്ചത്. എന്തായാലും അഹാനയുടെ കൊറോണക്കാലത്തെ പ്രതീകാത്മകമായി അവതരിപ്പിക്കുകയാണ് ചിത്രം. താരത്തിന്റെ ക്രിയേറ്റിവിറ്റിയെ പ്രശംസിച്ച് പേളി മാണിയും റിമി ടോമിയും അടക്കമുള്ള സെലിബ്രിറ്റികളും കമന്റ് കുറിച്ചിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍