ചലച്ചിത്രം

പാരസൈറ്റ് ഒരു ബോറൻ പടം; പകുതിയായപ്പോഴേക്കും ഉറങ്ങിപ്പോയെന്ന് രാജമൗലി 

സമകാലിക മലയാളം ഡെസ്ക്

മികച്ച ചിത്രം ഉൾപ്പെടെ നാല് ഓസ്‌കര്‍ പുരസ്കാരങ്ങൾ നേടിയ കൊറിയൻ ചിത്രമാണ് പാരസൈറ്റ്. രണ്ടു തട്ടുകളിൽ ജീവിക്കുന്ന രണ്ട് കുടുംബങ്ങളുടെ കഥ പറഞ്ഞ ചിത്രം ഓസ്‌കര്‍ പുരസ്കാരം നേടുന്ന ആദ്യ ഇതര ഭാഷ ചിത്രം എന്ന റെക്കോർഡും സ്വന്തമാക്കി. നിർധന നാലംഗ കുടുംബം സമ്പന്നരുടെ വീട്ടിൽ കയറിക്കൂടി അവരുടെ ചെലവിൽ ജീവിക്കുന്നതാണ് സിനിമയുടെ പ്രമേയം. സാമൂഹിക അസമത്വമാണ് പാരസൈറ്റിലൂടെ സംവിധായകൻ ബോന്‍ ജൂന്‍ ഹോ ചര്‍ച്ചയ്ക്ക് വച്ചത്. 

എന്നാലിപ്പോൾ ഈ സിനിമ ഒരു ബോറൻ പടമാണെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് സംവിധായകന്‍ രാജമൗലി. ചിത്രം പകുതിയായപ്പോഴേക്കും താൻ  ഉറങ്ങിപ്പോയെന്നും ഒരു തെലുങ്ക് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ രാജമൗലി പറഞ്ഞു.

രാജമൗലിയുടെ അഭിപ്രായത്തിനെതിരെ സമൂഹമാധ്യമങ്ങളിൽ നിരവധിപ്പേർ വിമർശനവുമായി എത്തി. രാജമൗലിയെപ്പോലൊരു സിനിമാ പ്രവർത്തകൻ ഇത്തരത്തിൽ ഒരു അഭിപ്രായപ്രകടനം നടത്താൻ പാടില്ലെന്നാണ് വിമർശകർ ചൂണ്ടിക്കാട്ടുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി