ചലച്ചിത്രം

'പൊക്കമൊക്കെ കറക്ടാണല്ലോ...ആലോചിച്ചാലോ'; അഞ്ജലിയെ പ്രപ്പോസ് ചെയ്ത കഥപറഞ്ഞ് മണികണ്ഠൻ, ലോക്ക്ഡൗൺ വിവാഹത്തിനൊരുങ്ങി താരം 

സമകാലിക മലയാളം ഡെസ്ക്

മ്മട്ടിപ്പാടത്തിലെ ബാലൻ എന്ന ഒറ്റ കഥാപാത്രം കൊണ്ട് പ്രേക്ഷകർ ഹൃദയത്തിലേറ്റിയ നടനാണ് മണികണ്ഠൻ ആചാരി. നാല് വർഷങ്ങൾ കൊണ്ട് മലയാള സിനിമയിൽ നിറസാന്നിധ്യമായ താരം ഇപ്പോൾ വിവാഹത്തിരക്കുകളിലാണ്. തൃപ്പൂണിത്തുറ സ്വദേശിനി അഞ്ജലി ആണ് വധു. 

വിവാഹത്തിരക്കിനിടയിലും പ്രണയക്കഥ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് മണികണ്ഠൻ. അഞ്ജലിയെ ചെറുപ്പം മുതൽ കണ്ടിട്ടുണ്ടെന്നും തനിക്ക് നേരത്തെ അറിയാവുന്ന കു‌ടുംബമാണ് അവരുടേതെന്നും താരം പറഞ്ഞു. വളരെ രസകരമായ ഒരു പ്രപ്പോസൽ കഥയും താരം പങ്കുവച്ചു. ഒന്നര വർഷം മുൻപ് ഒരു ഉത്സവത്തിൽ വച്ച് കണ്ടപ്പോഴാണ് അഞ്ജലിയോട് സംസാരിച്ച് തുടങ്ങിയതെന്നും ഇഷ്ടം തോന്നിയപ്പോൾ തമാശരൂപേണ അവതരിപ്പിക്കുകയായിരുന്നെന്നും താരം പറഞ്ഞു. 

'പൊക്കമൊക്കെ കറക്ടാണല്ലോ... എന്നാൽ പിന്നെ ആലോചിച്ചാലോ' എന്നായിരുന്നു മണിതണ്ഠന്റെ ചോദ്യം.  'ആലോചിച്ചോളൂ' എന്ന് മറുപടിയും കിട്ടി. തുടക്കത്തിൽ വീട്ടുകാരുടെ ഭാ​ഗത്തുനിന്ന് എതിർപ്പുണ്ടായിരുന്നെങ്കിലും പിന്നീട് സമ്മതിക്കുകയായിരുന്നെന്നും താരം പറഞ്ഞു. പ്രായവ്യത്യാസം ആയിരുന്നു എതിർപ്പിന് കാരണം. "എന്നേക്കാൾ ഒൻപതു വയസിന് താഴെയാണ് അഞ്ജലി. കൂടാതെ, ഞാൻ സിനിമാക്കാരനും! , പിന്നെ ചെറിയൊരു ചടങ്ങു നടത്തി വിവാഹം ഉറപ്പിച്ചു", മണികണ്ഠൻ പറഞ്ഞു.
 
ഏപ്രിൽ 26ന് തൃപ്പൂണിത്തുറയിലെ ക്ഷേത്രത്തിൽ ലളിതമായ ചടങ്ങുകളോടെ ഇരുവരുടെയും വിവാഹം നടക്കും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍