ചലച്ചിത്രം

'നിഷ്ക്രിയനായ ഉണ്ണി', വിടപറഞ്ഞു പോയിട്ട് ഇന്നേക്ക് ഇരുപതു വർഷങ്ങൾ: സലിം കുമാർ 

സമകാലിക മലയാളം ഡെസ്ക്

ൺമറഞ്ഞ കലാകാരൻ കരമന ജനാർദ്ദനൻ നായരെ അനുസ്മരിച്ച് നടൻ സലിം കുമാർ. അതുല്യനടൻ വിടപറഞ്ഞതിന്റെ ഇരുപതാം വാർഷിക ദിനത്തിലാണ് അദ്ദേഹത്തിന്റെ ഓർമ്മകൾ സലിം കുമാർ പങ്കുവച്ചിരിക്കുന്നത്. ഒരു പിടി നല്ല കഥാപാത്രങ്ങളിലൂടെ ഓർമകളിൽ അദ്ദേഹം ഇന്നും  ജീവിക്കുകയാണെന്ന് സലീം കുമാർ ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു. 

അടൂർ ഗോപാലകൃഷ്ണന്റെ എലിപ്പത്തായം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ കരമന ഉണ്ണി എന്ന നായക കഥാപാത്രത്തെ ​ഗംഭീരമായി അവതരിപ്പിച്ചു. ഒരു പിടി നല്ല കഥാപാത്രങ്ങളിലൂടെ ഓർമകളിൽ അദ്ദേഹം ഇന്നും  ജീവിക്കുകയാണെന്ന് സലീം കുമാർ എന്നിങ്ങനെ 200 ഓളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. 

സലിം കുമാറിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം

കരമന ജനാർദ്ദനൻ നായർ ചലച്ചിത്രരംഗതോട്‌ വിടപറഞ്ഞു പോയിട്ട് ഇന്നേക്ക് ഇരുപതു വർഷങ്ങൾ തികയുന്നു തിരുവനന്തപുരം ജില്ലയിലെ കരമന എന്ന സ്ഥലത്ത് രാമസ്വാമി അയ്യരുടെ യും ഭാർഗവി അമ്മയുടെയും മകനായി ജനിച്ചു. വിഖ്യാത സംവിധായകൻ അടൂർ ഗോപാലകൃഷ്ണന്റെ എലിപ്പത്തായം എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധേയനായത് 1981- ൽ പുറത്തിറങ്ങിയ ഈ ചിത്രത്തിലെ നായകൻ ആയിരുന്നു കരമന ജനാർദ്ദനൻ നായർ കാലഘട്ടത്തിന്റെ മാറ്റങ്ങളോട് മുഖം തിരിച്ചു കൊണ്ട് നാശോന്മുഖമായികൊണ്ടിരിക്കുന്ന ഫ്യൂഡലിസത്തിൽ,അഭിരമിക്കുന്ന, നിഷ്ക്രിയനായ ഉണ്ണി എന്ന കേന്ദ്രകഥാപാത്രത്തെ കരമന ഭംഗിയായി അവതരിപ്പിച്ചു ഡൽഹി സ്കൂൾ ഓഫ് ഡ്രാമയിൽ നിന്നും അഭിനയം അഭിനയം പഠിച്ചിറങ്ങിയ കരമന "വൈകി വന്ന വെളിച്ചം", "നിന്റെ രാജ്യം വരുന്നു", തുടങ്ങി അടൂർ ഗോപാലകൃഷ്ണന്റെ നാടകങ്ങളിലും, മറ്റു പല ശ്രദ്ധേയമായ നാടകങ്ങളിലും അഭിനയിച്ചു. തുടർന്ന് സിനിമയിൽ എത്തുകയായിരുന്നു. മതിലുകൾ, മുഖാമുഖം, ഒഴിവുകാലം, ആരോരുമറിയാതെ, തിങ്കളാഴ്ച നല്ല ദിവസം, മറ്റൊരാൾ, പൊന്മുട്ടയിടുന്ന താറാവ്, ധ്വനി തുടങ്ങിയ 200 ഓളം ചിത്രങ്ങളിൽ അഭിനയിച്ചു 1999 ൽ പുറത്തിറങ്ങിയ, F. I. R ആയിരുന്നു അദ്ദേഹം അവസാനമായി അഭിനയിച്ച ചിത്രം.
ശ്രീ കരമന ജനാർദ്ദനൻ നായർ അദ്ദേഹം നമ്മളെ വിട്ടു പോയിട്ട് ഇത്രയും വർഷമായിട്ടും നമുക്കു സമ്മാനിച്ച ഒരുപിടി കഥാപാത്രങ്ങളിലൂടെ നമ്മുടെ ഓർമ്മകളിൽ അദ്ദേഹം ഇപ്പോഴും ജീവിക്കുന്നു.
ഓർമ്മകൾക്ക് മുന്നിൽ പ്രണാമം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി