ചലച്ചിത്രം

തിരക്കിട്ട് കോപ്പിയടിക്കുകയാണ് വിനീത്, എഴുതുന്നത് സ്പെഷ്യൽ സ്ക്രിപ്റ്റെന്ന് ദിവ്യ

സമകാലിക മലയാളം ഡെസ്ക്

പാട്ട്, അഭിനയം, സംവിധാനം, നിർമാണം... അങ്ങനെ സിനിമയിലെ എല്ലാ മേഖലയിലും കൈവെച്ചിട്ടുള്ള നടനാണ് വിനീത് ശ്രീനിവാസൻ. കരിയറിൽ മാത്രമല്ല വീട്ടിലും വിനീത് സൂപ്പർതാരമാണ്. ഭാര്യയ്ക്കും മക്കൾക്കുമൊപ്പമുള്ള രസകരമായ നിമിഷങ്ങൾ താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. ലോക്ക്ഡൗണിലും കുടുംബത്തിനൊപ്പം തിരക്കിലാണ് താരം. ഇപ്പോൾ ശ്രദ്ധ നേടുന്നത് ഭാര്യ ദിവ്യ പങ്കുവെച്ച വിനീതിന്റെ ഒരു ചിത്രമാണ്. 

വളരെ കാര്യമായി പേപ്പറിൽ എന്തോ എഴുതുകയാണ് വിനീത്, പുതിയ തിരക്കഥയുടെ തിരക്കിലാണെന്നൊന്നും കരുതേണ്ട.കാര്യമായി കോപ്പിയടിക്കുകയാണ് എന്നാണ് ദിവ്യ പറയുന്നത്. ബിരിയാണിയുടെ റെസിപ്പിയാണ് താരം പകർത്തി എഴുതുന്നത്. ''ഒരാൾ ഭയങ്കര തിരക്കിലാണ്, ബിരിയാണിയുടെ റെസിപ്പിയാണ് തയ്യാറാക്കിക്കൊണ്ടിരിക്കുന്നത്. യൂട്യൂബിൽ നിന്ന് പകർത്തുകയാണ്.''  എന്നാണ് വിനീത് കുറിക്കുന്നത്. കൂടാതെ തങ്ങൾ ടീ ഷർട്ട് പരസ്പരം മാറ്റിയിടാറുണ്ടെന്നും ദിവ്യ പറയുന്നുണ്ട്. എന്തായാലും ദമ്പതികൾക്ക് ആശംസയുമായി നിരവധി പേരാണ് എത്തുന്നത്.

അടുത്തിടെയാണ് വിനീതും ദിവ്യയുടെ തങ്ങളുടെ പ്രണയത്തിന്റെ പതിനാറാം വാർഷികം ഇരുവരും ആഘോഷിച്ചത്. തങ്ങൾ ഒന്നിപ്പിച്ച് കൊളജിൽ നിന്നുള്ള ചിത്രമാണ് വിനീത് പങ്കുവെച്ചത്. പ്രണവ് മോഹൻലാലിനെ നായകനാക്കി ഒരുക്കുന്ന പ്രണയമാണ് വിനീതിന്റെ പുതിയ ചിത്രം. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു