ചലച്ചിത്രം

'ഗ്ലാമർ റോളാണ്, ഒരു ഷോർട്ട് ഡ്രസ്സ് ഇട്ടു വരാൻ പറ്റുമോ'?, ദുരനുഭവം തുറന്നുപറഞ്ഞ് കസബ നായിക 

സമകാലിക മലയാളം ഡെസ്ക്

തുളു ഭാഷയിലെ 'റിക്ഷ ഡ്രൈവർ' എന്ന സിനിമയിലൂടെയാണ് നടി നേ​ഹ സക്സേന അഭിനയത്തിലേക്കെത്തിയത്. മികച്ച നടിക്കുള്ള അവാർഡടക്കം നേടി ആദ്യ സിനിമയിൽ തന്നെ മികച്ച അഭിനയം കാഴ്ചവച്ച താരം പിന്നീട് പിന്നീട് തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ അഭിനയിച്ചു. മമ്മൂട്ടി ചിത്രം 'കസബ'യിലൂടെ 2016ലാണ് നടി മലയാളത്തിൽ അരങ്ങേറ്റം കുറിച്ചത്. എന്നാൽ അഭിനയജീവിതം അത്ര സുഖമമല്ലായിരുന്നെന്നാണ് ഒഡിഷൻ നാളുകളിൽ നേരിടേണ്ടിവന്ന ദുരനുഭവം തുറന്നുപറഞ്ഞ് നേഹ പങ്കുവയ്ക്കുന്നത്. 

കാസ്റ്റിംഗ് കൗച്ച് അനുഭവിക്കേണ്ടിവന്നതിനേക്കുറിച്ചാണ് ഒരു അഭിമുഖത്തിൽ താരം വെളിപ്പെ‌ടുത്തിയത്. തുടക്കകാലത്ത് സിനിമകൾക്കായി ഓഡിഷനുകളിൽ പങ്കെടുക്കാറുണ്ടായിരുന്നെന്നും അന്ന് കാസ്റ്റിംഗ് കൗച്ച് എന്താണെന്ന് എനിക്കറിയില്ലായിരുന്നെന്നും നേഹ പറയുന്നു. അങ്ങനെയൊരു വാക്കുപോലും കേട്ടിട്ടില്ല. ഒഡിഷനുകൾക്കു പോകുമ്പോൾ എനിക്ക് നല്ല ആത്മവിശ്വാസമുണ്ടായിരുന്നു. എനിക്ക് നല്ല ഉയരമുണ്ട്. എന്റേത് നല്ല കണ്ണുകളാണ്. നല്ല ഫീച്ചേഴ്‌സാണ്. എന്നാൽ  ഓഡിഷന് പോയി അടുത്ത ദിവസം സംവിധായകരിൽ നിന്നോ നിർമ്മാതാക്കളിൽ നിന്നോ കോ ഓർഡിനേറ്റർമാരിൽ നിന്നോ മോശമായ ഫോൺകോളുകൾ വരാൻ തുടങ്ങിയെന്നായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ.

ഇറക്കംകുറഞ്ഞ വസ്ത്രം ധരിച്ചെത്താമോ എന്ന് ചോദിച്ചാണ് പലരും വിളിച്ചിരുന്നതെന്ന് നടി പറയുന്നു. നാളെ ഒരു ഷോർട്ട് ഡ്രസ്സ് ഇട്ടു വരാൻ പറ്റുമോ?' എന്നായിരിക്കും ചോദ്യം. എന്തിനാ എന്ന് ചോദിച്ചാൽ, 'സിനിമയിൽ ഗ്ലാമർ റോളാണ്. മാഡം ഓഡിഷന് വന്നത് സൽവാർ കമ്മീസിട്ടല്ലേ' എന്നായിരിക്കും മറുപടി. വെസ്റ്റേൺ വേഷങ്ങൾ സ്‌ക്രീനിൽ കാണാൻ ഭംഗിയാണ്, പക്ഷെ നേരിൽ കാണാൻ അങ്ങനെയല്ല എന്നാണ് അത്തരം ഫോൺവിളികളിൽ താൻ മറുപടി നൽകാറെന്ന് നേഹ പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇഡി എതിര്‍ത്തു, കെജരിവാളിന്റെ ഇടക്കാല ജാമ്യത്തില്‍ ഉത്തരവില്ല; ഹര്‍ജി മാറ്റി

ഒറ്റ റൺ വ്യത്യാസത്തിൽ കോഹ്‌ലി ഒന്നാം സ്ഥാനത്ത്

എസ്എസ്എൽസി പരീക്ഷാഫലം നാളെ; വേ​ഗത്തിലറിയാൻ പിആർഡി ലൈവ് ആപ്പ്

കാട് ആസ്വദിക്കണോ? അതിരപ്പിള്ളി ജംഗിള്‍ സഫാരി യാത്ര പോകാം

കേരളത്തിൽ വീണ്ടും വെസ്റ്റ് നൈൽ പനി; ലക്ഷണങ്ങൾ അറിയാം