ചലച്ചിത്രം

സുരാജിന്റെ നായികായായി നസ്രിയ, വില്ലന്‍ ഫഹദ്, ഒടുവില്‍ മമ്മൂക്കയും!, പുത്തന്‍ വിഡിയോ ഹിറ്റ് 

സമകാലിക മലയാളം ഡെസ്ക്

ലോക്ക്ഡൗണ്‍ കാലമായതിനാല്‍ തന്നെ കണ്ടുമറന്ന സിനിമകളിലേ രംഗങ്ങള്‍ കോര്‍ത്തിണക്കി പുതിയ കഥകള്‍ മെനയുകയാണ് പലരും. പല സിനിമകളിലെ രംഗങ്ങളും സംഭവവികാസങ്ങളും കോര്‍ത്തിണക്കി പുത്തന്‍ സൃഷ്ടിയുമായി എത്തുകയാണ് ഇവരുടെ ലോക്ക്ഡൗണ്‍ കാല വിനോദം ഇപ്പോഴിതാ സുരാജും നസ്രിയയും ഫഹദും ഒപ്പം മമ്മൂട്ടിയുമൊക്കെ നിറഞ്ഞാടുന്ന ഒരു വിഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 

ബാംഗ്ലൂര്‍ ഡെയ്‌സിലെ കഥാപശ്ചാതലത്തില്‍ നിന്ന് തുടങ്ങുന്ന വിഡിയോ പിന്നീട് ഓം ശാന്തി ഓശാന, തൊണ്ടിമുതലും ദൃക്‌സാക്ഷിയും, അണ്ണന്‍തമ്പി, വരത്തന്‍, ചട്ടമ്പിനാട്, ആക്ഷന്‍ ഹീറോ ബിജു മുതല്‍ മീശമാധവന്‍ വരെയുള്ള സിനിമകള്‍ കോര്‍ത്തിണക്കിയാണ് പുരോഗമിക്കുന്നത്.

സുരാജിന്റെ ദശമൂലം ദാമുവും നസ്രിയയും ദിവ്യയും ഫഹദിന്റെ എബിയുമൊക്കെയാണ് കേന്ദ്രകഥാപാത്രങ്ങള്‍. ദുല്‍ഖര്‍ സല്‍മാനും നിവിന്‍ പോളിയുമൊക്കെ അതിഥിതാരങ്ങളായുണ്ട്. എന്തുതന്നെയായാലും വിഡിയോയുടെ സൃഷ്ടാവിന്റെ ക്രിയേറ്റിവിറ്റിയെ പുകഴ്ത്തുകയാണ് സോഷ്യല്‍ ലോകം. സുരാജ് തന്റെ ഫേസ്ബുക്ക് പേജില്‍ പങ്കുവച്ചതോടെയാണ് വിഡിയോ ഹിറ്റായത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ