ചലച്ചിത്രം

''ജീവിതം അതിന്റെ പൂര്‍ണതയില്‍ ജീവിക്കുക, കഠിന കാലങ്ങളെ വലിയൊരു ചിരിയോടെ നേരിടുക''

സമകാലിക മലയാളം ഡെസ്ക്

''ജീവിതം അതിന്റെ പൂര്‍ണതയില്‍ ജീവിക്കുക, കഠിന കാലങ്ങളെ വലിയൊരു ചിരിയോടെ നേരിടുക'' - ആരാധകര്‍ക്കായി ഇര്‍ഫാന്‍ ഖാന്റെ അവസാന സന്ദേശം ഇതായിരുന്നു. 'അംഗ്രേസി മീഡിയ'ത്തിന്റെ പ്രമോഷനു വേണ്ടി റെക്കോഡ് ചെയ്തതായിരുന്നു ഇര്‍ഫാന്റെ വാക്കുകള്‍. ആരോഗ്യപ്രശ്‌നങ്ങള്‍ മൂലം ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടികളില്‍ ഇര്‍ഫാനു പങ്കെടുക്കാന്‍ ആയിരുന്നില്ല.

''സഹോദരീ സഹോദരന്മാരെ, ഇതു ഞാനാണ്, ഇര്‍ഫാന്‍. ഇന്നു ഞാന്‍ നിങ്ങോടൊപ്പമില്ല, എന്നാല്‍ നിങ്ങളോടൊപ്പം തന്നെയാണുള്ളത്.'' ഇര്‍ഫാന്‍ പറയുന്നു.

അംഗ്രേസി മീഡിയം തന്നെ സംബന്ധിച്ചിടത്തോളം പ്രത്യേക ഇഷ്ടമുള്ള ചിത്രമാണെന്ന് അദ്ദേഹം പറഞ്ഞു. '' അത്രയധികം സ്‌നഹത്തോടെയാണ്'' ഞാന്‍ ഇതിന്റെ പ്രമോഷനു വേണ്ടി സംസാരിക്കുന്നത്. ''ജീവിതം നാരങ്ങ തരുന്നു, നാം അതില്‍നിന്നു നാരങ്ങാവെള്ളം ഉണ്ടാക്കുന്നു'' എന്നു പറയാറുണ്ട്. പക്ഷേ, ശരിക്കും ജീവിതം നാരങ്ങ തരുമ്പോള്‍ നാരങ്ങാവെള്ളമുണ്ടാക്കുക കഠിനമായിരിക്കും. എങ്കിലും നമുക്ക് എന്താണ് ചെയ്യാനാവുക? കഠികാലങ്ങളില്‍ നല്ലതു പ്രതീക്ഷിച്ചു മുന്നോട്ടുപോവുക- ഇര്‍ഫാന്‍ പറഞ്ഞു.

ഇന്നു രാവിലെയാണ് മുംബൈയിലെ ആശുപത്രിയില്‍ ഇര്‍ഫാന്‍ അന്തരിച്ചത്. അന്‍പത്തിനാലാം വയസില്‍ വിടവാങ്ങിയ ഇര്‍ഫാന്‍ ഖാന്‍ രാജ്യാന്തര തലത്തില്‍ ശ്രദ്ധനേടിയ നടന്‍ ആയിരുന്നു. ബോളിവുഡിലും ഒട്ടേറെ രാജ്യാന്തര ചിത്രങ്ങളിലും ഇര്‍ഫാന്‍ അഭിനയിച്ചു. സാമൂഹ്യ, സാംസ്‌കാരിക രംഗത്തുള്ള ഒട്ടേറെ പേര്‍ ഇര്‍ഫാന് അന്ത്യഞ്ജലി അര്‍പ്പിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത

ഉഷ്ണതരംഗം: തീവ്രത കുറയ്ക്കാന്‍ സ്വയം പ്രതിരോധം പ്രധാനം; മാര്‍ഗനിര്‍ദേശങ്ങള്‍