ചലച്ചിത്രം

'എന്റെ ഒരു സിനിമപോലും ശങ്കർ കണ്ടിട്ടില്ല, 'ഐ'യിലേക്ക് വിളിച്ചത് ഇങ്ങനെ': സുരേഷ് ​ഗോപി

സമകാലിക മലയാളം ഡെസ്ക്

ലയാളത്തിന്റെ ആക്ഷൻ ഹീറോ ആയി തിരിച്ചുവരാൻ ഒരുങ്ങുകയാണ് നടൻ സുരേഷ് ​ഗോപി. വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ രണ്ടാം വരവ് ​ഗംഭീരമാക്കിയതിന് ശേഷമാണ് ഇടിച്ചുമുന്നേറാൻ ഒരുങ്ങുന്നത്. മലയാള സിനിമയിൽ അത്ര സജീവമല്ലാത്ത സമയത്താണ് ബ്രഹ്മാണ്ഡ ചിത്രം ഐയിൽ വില്ലൻ വേഷത്തിൽ എത്തി അദ്ദേഹം കയ്യടി നേടുന്നത്. എന്നാൽ തന്റെ സിനിമകൾ കണ്ടല്ല സംവിധായകൻ ശങ്കർ ഐയിലേക്ക് ക്ഷണിച്ചത് എന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് താരം. മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ തുറന്നുപറച്ചിൽ.

‘കമ്മീഷണറോ, ഏകലവ്യനോ ഒന്നും ശങ്കർ കണ്ടിരുന്നില്ല. കോടീശ്വരൻ പരിപാടി കണ്ടാണ് തമിഴ് ചിത്രമായ ഐയിലേക്ക് അഭിനയിക്കാൻ വിളിച്ചത്.’–സുരേഷ് ഗോപി പറഞ്ഞു. വിക്രം നായകനായി എത്തിയ ചിത്രം 2015 ലാണ് റിലീസ് ചെയ്തത്. ഡോ. വാസുദേവൻ എന്ന വില്ലൻ കഥാപാത്രത്തെയാണ് സുരഷ് ഗോപി അവതരിപ്പിച്ചത്. സിനിമയിലെ സുരേഷ് ഗോപിയുടെ ‘അതുക്കും മേലെ’ എന്ന ഡയലോഗും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ‘ഐ’യ്ക്കു ശേഷം 2019ൽ തമിഴരസന്‍ എന്നൊരു ചിത്രവും അദ്ദേഹം തമിഴിൽ ചെയ്തു.

ചെറിയ ഇടവേളയ്ക്ക് ശേഷമാണ് സുരേഷ് ​ഗോപി വരനെ ആവശ്യമുണ്ട് ചിത്രത്തിലൂടെ മലയാളത്തിൽ സജീവമാകുന്നത്. നിതിന്‍ രഞ്ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന കാവലാണ് സുരേഷ് ഗോപിയുടെതായി അണിയറയില്‍ ഒരുങ്ങുന്ന പുതിയ ചിത്രം. കാവലിന്റെ ടീസര്‍ അടുത്തിടെ സുരേഷ് ഗോപിയുടെ ജന്മദിനത്തില്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

കാൻസറിനോട് പോരാടി ഒരു വർഷം; ഗെയിം ഓഫ് ത്രോൺസ് താരം അയാൻ ​ഗെൽഡർ അന്തരിച്ചു

'ഒരു കാരണവും പറയാതെ എങ്ങനെ കരാര്‍ റദ്ദാക്കും?, നിക്ഷേപം നടത്തുന്നവര്‍ക്കു വരുമാനം വേണ്ടേ?': സുപ്രീംകോടതി

പ്ലസ് വണ്‍ അപേക്ഷ 16 മുതല്‍, ആദ്യ അലോട്ട്‌മെന്റ് ജൂണ്‍ അഞ്ചിന്‌; ക്ലാസുകള്‍ ജൂണ്‍ 24ന്

ഒരു കോടിയുടെ ഭാ​ഗ്യം കണ്ണൂരിൽ വിറ്റ ടിക്കറ്റിന്; ഫിഫ്റ്റി- ഫിഫ്റ്റി ലോട്ടറി ഫലം പ്രഖ്യാപിച്ചു