ചലച്ചിത്രം

മികച്ച നടൻ നിവിൻ, ചിത്രം മൂത്തോൻ; ന്യൂയോർക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റവലിൽ അഭിമാനനേട്ടം

സമകാലിക മലയാളം ഡെസ്ക്

ന്യൂയോർക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റവലിൽ അഭിമാനനേട്ടവുമായി മൂത്തോൻ. മികച്ച ചിത്രത്തിനും നടനും ഉൾപ്പടെ മൂന്ന് പുരസ്കാരങ്ങളാണ് ​ഗീതു മോഹൻദാസിന്റെ ചിത്രം സ്വന്തമാക്കിയത്. മൂത്തോനിലെ അഭിനയത്തിന് നടൻ നിവിൻ പോളിയെ മികച്ച നടനായി തെരഞ്ഞെടുത്തു. മൂത്തോനിലെ സഞ്ജന ദീപുവാണ് മികച്ച ബാലതാരം. നിവിൻ പോളിക്ക് ലഭിക്കുന്ന ആദ്യത്തെ അന്താരാഷ്ട്ര പുരസ്കാരമാണിത്.

കൂടാതെ മികച്ച നടിക്കുള്ള അവാർഡ് സ്വന്തമാക്കിയത് ഒരു മലയാളിയാണ്. റൺ കല്യാണി എന്ന ചിത്രത്തിലെ അഭിനയത്തിന് ഗാർഗി ആനന്തത്തിനാണ് പുരസ്കാരം ലഭിച്ചത്. ഗമക്ഖർ എന്ന ചിത്രമൊരുക്കിയ അചൽ മിശ്രയാണ് മികച്ച സംവിധായകൻ.കോവിഡ് പ്രതിസന്ധിയെ തുടർന്ന്  ഓൺലൈൻ സ്ട്രീമിങ് വഴിയാണ് അവാർഡുകൾ പ്രഖ്യാപിച്ചത്. ഓൺലൈന്‍ വഴി നടത്തിയ മേളയിൽ 14 ഭാഷകളിൽ നിന്നായി 40 സിനിമകളും നാല് ഡോക്യുമെന്ററികളും 30 ഹ്രസ്വചിത്രങ്ങളുമാണ് പ്രദർശിപ്പിച്ചത്. ജൂലൈ 24 മുതൽ ഓഗസ്റ്റ് 2വരെയായിരുന്നു മേള സംഘടിപ്പിച്ചത്.

മൂത്തോൻ ഇതിനോടകം നിരവധി രാജ്യാന്തര മേളകളിൽ പ്രദർശിപ്പിച്ചിരുന്നു. മികച്ച അഭിപ്രായമാണ് ചിത്രം നേടിയത്. ഗീതു മോഹന്‍ദാസ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. നിവിൻ പോളിയുടെ ഗംഭീര പ്രകടനം തന്നെയാണ് പ്രധാനആകർഷണം. ഛായാഗ്രഹണം ഭര്‍ത്താവും സംവിധായകനുമായ രാജീവ് രവിയാണ്. ചിത്രത്തിലെ ഹിന്ദി സംഭാഷണങ്ങള്‍ ഒരുക്കിയിരിക്കുന്നത് ബോളിവുഡ് സംവിധായകനായ അനുരാഗ് കശ്യപാണ്. ശശാങ്ക് അറോറ, ശോഭിത ധുളിപാല, രോഷന്‍ മാത്യു, ദിലീഷ് പോത്തന്‍  തുടങ്ങി ഒരു വന്‍ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു