ചലച്ചിത്രം

'ശേഷം പൊലീസ് വണ്ടിയിൽ സർക്കാർ ചെലവിലൊരു പോക്കായിരുന്നു'; ഹെൽമറ്റില്ലാത്ത ബുള്ളറ്റ് ഓടിച്ച് നടി മെറിൻ; വിമർശനം

സമകാലിക മലയാളം ഡെസ്ക്

ഴിഞ്ഞ ദിവസമാണ് ​ഹെൽമറ്റില്ലാതെ വണ്ടിയോടിച്ചതിന്റെ പേരിൽ യുവതിക്ക് മോട്ടോർവാഹനവകുപ്പ് കനത്ത പിഴ ചുമത്തിയത്. അതിന് പിന്നാലെ നടി മെറിൻ കുരിശിങ്കൽ പോസ്റ്റ് ചെയ്ത ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. ഹെൽമറ്റില്ലാതെ ബുള്ളറ്റ് ഓടിക്കുന്ന ചിത്രമാണ് താരം പോസ്റ്റ് ചെയ്തത്. മാസ് ചിത്രമാണെങ്കിലും വിവാദത്തിലേക്ക് നീങ്ങുകയാണ് ചിത്രം.

'ശേഷം പൊലീസ് വണ്ടിയേ കേറി സർക്കാർ ചെലവിലൊരു പോക്കായിരുന്നു,' എന്ന അടിക്കുറിപ്പോടെയാണ് താരത്തിന്റെ പോസ്റ്റ്. പാലത്തിനു മുകളിലൂടെ റൈഡർ ജാക്കറ്റും ബാക്ക്പാക്കും ഷെയ്ഡ്സും ധരിച്ച് സ്റ്റൈലിഷ് ലുക്കിലാണ് മറീനയുടെ ബുള്ളറ്റ് ചിത്രങ്ങൾ. ഇത് സിനിമയ്ക്കോ ഫോട്ടോഷൂട്ടിനോ വേണ്ടി എടുത്ത ചിത്രമാണോ എന്നു വ്യക്തമല്ല. എന്നാൽ ഹെൽമറ്റും മാസ്കും ധരിക്കാത്തതിന് എതിരെ രൂക്ഷ വിമർശനമാണ് പോസ്റ്റിന് താഴെ ഉയരുന്നത്.

ചിത്രവും കുറിപ്പും കേരള പൊലീസിന് അയച്ചു കൊടുത്തിട്ടുണ്ടെന്നായിരുന്നു ഒരാളുടെ കമന്റ്. മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ഉടൻ വീട്ടിലെത്തുമെന്നുംഹെൽമറ്റില്ലാതെ ഇരുചക്രവാഹനം ഓടിക്കുന്നത് കുറ്റകരമാണെന്നും മറ്റു ചിലർ കമന്റ് ചെയ്തു. മാസ്ക് ധരിക്കാതെ വണ്ടി ഓടിച്ചതും ശരിയായില്ലെന്നും ചിലർ ചൂണ്ടിക്കാട്ടി.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ