ചലച്ചിത്രം

ചിരിച്ചു തുടങ്ങി, ഒടുവില്‍ വൈന്‍ ഗ്ലാസ് കൊണ്ട് തലയ്ക്കടിച്ച് പ്രിയങ്ക; 2020 കലണ്ടര്‍ വൈറല്‍ 

സമകാലിക മലയാളം ഡെസ്ക്

റീസ് വെതര്‍സ്പൂണ്‍, മിണ്ടി കലിങ് എന്നിവര്‍ക്ക് പിന്നാലെ നടി പ്രിയങ്ക ചോപ്രയും 2020 സ്‌പെഷ്യല്‍ കലണ്ടറുമായി എത്തിയിരിക്കുകയാണ്. ഓരോ മാസത്തിലെയും തന്റെ ഭാവങ്ങള്‍ കോര്‍ത്തിണക്കിയുള്ള മീം ആണ് താരം പങ്കുവച്ചിരിക്കുന്നത്. 

2020ലെ ഓരോ മാസം പിന്നിടുമ്പോള്‍ സ്ഥിതി മോശമാകുന്നത് സ്വന്തം ചിത്രങ്ങളിലൂടെ കാണിച്ചിരിക്കുകയാണ് പ്രിയങ്ക.  വെതര്‍സ്പൂണും കലിങ്ങുമാണ് ഈ ട്രെന്‍ഡിന് തുടക്കമിട്ടത്. ജനുവരിയില്‍ വളരെ സന്തുഷ്ടയായിരുന്ന പ്രിയങ്ക പിന്നീടുള്ള ഓരോ മാസവും ദുഃഖിതയായാണ് ചിത്രങ്ങളിലുള്ളത്. വര്‍ഷാവസാനത്തോടടുക്കുമ്പോള്‍ വൈന്‍ ഗ്ലാസ് ഉപയോഗിച്ച് സ്വയം അടിക്കുന്ന ദൃശ്യമാണ് മാസങ്ങളെ വിവരിക്കാന്‍ പ്രിയങ്ക ഉപയോഗിച്ചിരിക്കുന്നത്. 

പ്രിയങ്കയെക്കൂടാതെ അന്നാ ഹാത്വേ, ജെസിക്ക ചാസ്‌ടെയിന്‍ തുടങ്ങിയവരും 2020ലെ മീമുകള്‍ തയ്യാറാക്കിയിട്ടുണ്ട്. താരങ്ങള്‍ അവരുടെതന്നെ ചിത്രങ്ങളും സിനിമകളിലെയും അഭിമുഖങ്ങളിലെയും ദൃശ്യങ്ങളുമാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സൂറത്ത് മോഡല്‍ ഇന്‍ഡോറിലും?; കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പത്രിക പിന്‍വലിച്ചു, ബിജെപിയില്‍ ചേര്‍ന്നതായി റിപ്പോര്‍ട്ട്

ഫുള്‍-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ത്രീ-സ്പോക്ക് സ്റ്റിയറിംഗ് വീലുകള്‍; വരുന്നു എക്‌സ് യുവി 300ന്റെ 'വല്ല്യേട്ടന്‍', വിശദാംശങ്ങള്‍- വീഡിയോ

'നീ മുഖ്യമന്ത്രി ഒന്നുമല്ലല്ലോ അവരെ എതിര്‍ക്കാന്‍, വിളിച്ചു സോറി പറയാന്‍ പൊലീസ് പറഞ്ഞു'

വീണ്ടും 500 റണ്‍സ്! ഇത് ഏഴാം തവണ, കോഹ്‌ലിക്ക് നേട്ടം

'എന്റെ അച്ഛൻ പോലും രണ്ട് വിവാ​ഹം ചെയ്തിട്ടുണ്ട്': ഭാവിവരന് നേരെ വിമർശനം; മറുപടിയുമായി വരലക്ഷ്മി