ചലച്ചിത്രം

'നിങ്ങൾ വരയ്ക്കുന്ന വരയ്ക്കപ്പുറം ഭാര്യ കടക്കാതിരിക്കട്ടെ', ദാമ്പത്യ ജീവിതത്തിലെ നിയമത്തിൽ ട്വിസ്റ്റുമായി ചാക്കോച്ചൻ 

സമകാലിക മലയാളം ഡെസ്ക്

ദാമ്പത്യ ജീവിതത്തിൽ സമാധാനം വേണമെങ്കിൽ പാലിക്കേണ്ട ഒരു നിയമവുമായി നടൻ കുഞ്ചാക്കോ ബോബൻ. 'നിങ്ങൾ വരയ്ക്കുന്ന വരയ്ക്കപ്പുറം നിങ്ങളുടെ ഭാര്യ കടക്കാതിരിക്കട്ടെ', എന്ന തലമുറകളായുള്ള സുവർണ നിയമത്തിൽ ഒരു ട്വിസ്റ്റുമായാണ് ചാക്കോച്ചൻ എത്തിയിരിക്കുന്നത്. ഭാര്യ പ്രിയക്കൊപ്പമുള്ള സെൽഫി പങ്കുവെച്ചാണ് ആ നിയമമെന്തെന്ന് താരം വെളിപ്പെടുത്തിയത്.

'വര എവിടെ വരയ്ക്കണമെന്ന് അവൾ തീരുമാനിക്കട്ടെ' ദാമ്പത്യ ജീവിതത്തിൽ സമാധാനത്തിനായുള്ള പുതിയ നിയമം ഇതാണ്. രസകരമായ കമന്റുകളും ഇരുവർക്കും ആശംസകളുമായി ധാരാളം ആരാധകരും എത്തിയിട്ടുണ്ട്. 

2005ലായിരുന്നു ചാക്കോച്ചന്റെയും പ്രിയയുടെയും വിവാഹം. മലയാള സിനിമയിലെ ഐഡിയൽ കപ്പിൾസ് എന്ന വിശേഷണമാണ് ഇരുവരും നേടിയെടുത്തിട്ടുള്ളത്. 14 വർഷത്തെ കാത്തിരിപ്പിന് ശേഷം ഇരുവരുടെയും ജീവിത്തിലേക്കെത്തിയ കുഞ്ഞ് ഇസഹാക്കും ആരാധകരുടെ മനസ്സിൽ ഇടം നേടിക്കഴിഞ്ഞു. മകന്റെ വിശേഷങ്ങളും ചിത്രങ്ങളും ചാക്കോച്ചൻ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

ഐസിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷാഫലം നാളെ

സെക്സ് വീഡിയോ വിവാദം കോണ്‍ഗ്രസിന് ബൂമറാങ്ങായി മാറും, സിദ്ധരാമയ്യ സര്‍ക്കാരിന്റെ പതനത്തിന് കാരണമാകുമെന്ന് കുമാരസ്വാമി

മതീഷ പതിരനയ്ക്ക് പരിക്ക്, നാട്ടിലേക്ക് മടങ്ങി; ചെന്നൈക്ക് വന്‍ തിരിച്ചടി

സൂക്ഷിക്കുക; ഫണ്ട് മുസ്ലീങ്ങള്‍ക്ക് മാത്രം: വിവാദ വീഡിയോയുമായി ബിജെപി