ചലച്ചിത്രം

'അങ്ങയെ നേരിട്ട് അറിയുമെന്നത് അഭിമാനം, നമ്മുടെ സംസാരങ്ങൾ എന്നും ഓർക്കും'; സാഠെയ്ക്ക് ആദരാഞ്ജലിയുമായി പൃഥ്വിരാജ്

സമകാലിക മലയാളം ഡെസ്ക്

രിപ്പൂർ വിമാനാപകടത്തിൽ ജീവൻപൊലിഞ്ഞ പൈലറ്റ് ഡി.വി. സാഠെയെ അനുസ്മരിച്ച് നടൻ പൃഥ്വിരാജ്. സാഠെയെ വ്യക്തിപരമായി അറിയാമെന്നും അദ്ദേഹവുമായുള്ള സംഭാഷണം എന്നുമോർക്കുമെന്നും ഫേയ്സ്ബുക്കിൽ പൃഥ്വിരാജ് കുറിച്ചു.

'റെസ്റ്റ് ഇന്‍ പീസ് വിങ് കമാന്‍ഡര്‍(റിട്ട.)സാഠെ, അങ്ങയെ വ്യക്തിപരമായി അറിയുമെന്നതില്‍ അഭിമാനം. നമ്മുടെ സംസാരങ്ങള്‍ എന്നുമോര്‍ക്കും സാര്‍' താരം കുറിച്ചു. ഇതു കൂടാതെ വിമാനാപകടത്തിൽ മരിച്ചവർക്കും പെട്ടിമുടി ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്കും പൃഥ്വിരാജ് ആദരാഞ്ജലി അർപ്പിച്ചു, കേരളത്തിന് ഇന്നലെ ഏറ്റവും ദുഃഖമേറിയ ദിവസമായിരുന്നെന്നും ദുരന്തങ്ങളുണ്ടാക്കിയ വേദന പോകുന്നില്ലെന്നുമാണ് താരം കുറിച്ചത്.

ഇന്നലെ രാത്രിയോടെയാണ് ദുബായിൽ നിന്ന് കരിപ്പൂരിലേക്ക് വന്ന വിമാനം അപകടത്തിൽപ്പെട്ടത്. കാലാവസ്ഥ മോശമായതാണ് അപകടത്തിന് കാരണമായതെന്നാണ് വിലയിരുത്തുന്നത്. സാഠെയുടെ സമയോചിത പ്രവർത്തനങ്ങൾ ഇല്ലായിരുന്നെങ്കിൽ വലിയ അപകടമുണ്ടാകുമായിരുന്നു എന്നാണ് വിലയിരുത്തൽ. സഹപൈലറ്റ് അഖിലേഷ് കുമാറും ദുരന്തത്തിൽ മരിച്ചു. റൺവേയുടെ അവസാനംവരെ ഓടിയശേഷം വിമാനം താഴേക്കു പതിക്കുകയും 2 കഷണങ്ങളാവുകയും ചെയ്തു എന്നാണ് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ  വിശദീകരണം. പൈലറ്റിന്റെ കാഴ്ച മഴ തടസ്സപ്പെടുത്തിയതിനെ തുടർന്നാണ് വൻ ദുരന്തമുണ്ടായതെന്നാണ് സൂചന.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍