ചലച്ചിത്രം

ആ സന്ദേശം മൂലം ഒരു ജീവൻ രക്ഷിക്കാനുള്ള സമയം നഷ്ടമായേക്കാം, കുറച്ചുനാളത്തേക്ക് ഒഴിവാക്കണം; ഷെയിൻ നി​ഗം

സമകാലിക മലയാളം ഡെസ്ക്

കൊറോണ വ്യാപനം രൂക്ഷമായതോടെ ബോധവൽക്കരണമെന്നോണമാണ് ഫോൺ വിളിക്കുമ്പോൾ എത്താൻ തുടങ്ങിയത്. എന്നാൽ കേരളം പ്രളയഭീഷണിയിലായതോടെ കൊറോണ സന്ദേശം പലരേയും ബുദ്ധിമുട്ടിക്കുകയാണ്. ഇന്നലെ മാത്രം രണ്ട് ദുരന്തങ്ങൾക്കാണ് കേരളം സാക്ഷിയായത്. ഇപ്പോൾ കൊറോണ ബോധവൽക്കരണ സന്ദേശം ഒഴിവാക്കണമെന്ന ആവശ്യവുമായി എത്തിയിരിക്കുകയാണ് നടൻ ഷെയിൻ നി​ഗം.

അടിയന്തരമായി ഫോൺ വിളിക്കുമ്പോൾ കൊറോണ സന്ദേശം കേൾക്കുന്നതിലൂടെ ഒരു ജീവൻ രക്ഷിക്കാനുള്ള സമയം നഷ്ടപ്പെടുത്തിയേക്കാം. അതിനാൽ കുറച്ചുനാളേക്ക് ഇത് ഒഴിവാക്കണമെന്നാണ് താരം ഫേയ്സ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞത്.  "സർക്കാരുകളുടെ ശ്രദ്ധയിലേക്കാണ്.. ദയവായി ഫോൺ വിളിക്കുമ്പോൾ ഉള്ള കൊറോണ സന്ദേശം കുറച്ചു നാളത്തേക്ക് ഒഴിവാക്കണം എന്ന് അപേക്ഷിക്കുന്നു. കേരളം മറ്റൊരു പ്രളയ ഭീതിയിലാണ്. അത്യാവശ്യമായി ഫോൺ വിളിക്കുമ്പോൾ റെക്കോർഡ് ചെയ്തു വെച്ച സന്ദേശം മൂലം ഒരു ജീവൻ രക്ഷിക്കാൻ ഉള്ള സമയം പോലും നമുക്ക് നഷ്ടമായേക്കാം. ദയവായി ഉടൻ തന്നെ നടപടി എടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.." ഷെയിൻ കുറിച്ചു.

താരത്തിന് അഭിപ്രായത്തോട് യോജിച്ചുകൊണ്ട് നിരവധി പേരാണ് കമന്റിടുന്നത്. കൊറോണ സന്ദേശം ഫോൺവിളിക്ക് ബുദ്ധിമുട്ടാകുന്നുണ്ടെന്നാണ് അവർ പറയുന്നത്. കരിപ്പൂർ വിമാന ദുരന്തത്തിൽ രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയവരെ പ്രശംസിച്ചും താരം പോസ്റ്റിട്ടിട്ടുണ്ട്. മറ്റ്‌ രക്ഷാ സംവിധാനങ്ങൾ എത്തുന്നതിന്‌ മുൻപ്‌ തന്നെ കൃത്യ സമയത്ത്‌ കൈ മെയ്‌ മറന്ന് ഈ കൊവിഡ്‌ കാലത്ത്‌ ജീവൻ പണയം വച്ച്‌ വിമാനത്തിനകത്തുള്ള ജീവനുകൾ രക്ഷിക്കാൻ ഇറങ്ങിയ ആ കരിപ്പൂർ വിമാനത്താവളത്തിന്‌ അടുത്തുള്ള നാട്ടുകാരെ എത്ര അഭിനന്ദിച്ചാലും മതി വരില്ല. എന്നാണ് താരം കുറിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കശ്മീരില്‍ മലയാളി വിനോദ സഞ്ചാരികളുടെ വാഹനം അപകടത്തില്‍പ്പെട്ടു; ഒരാള്‍ മരിച്ചു, ആറ് പേര്‍ക്ക് ഗുരുതര പരിക്ക്

അബുദാബി രാജ കുടുംബാം​ഗം ശൈഖ് താനൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ അന്തരിച്ചു

സ​ഹകരണ ബാങ്കിലെ നിക്ഷേപം തിരികെ നൽകിയില്ല; വിഷം കഴിച്ച് ​ചികിത്സയിലായിരുന്ന ​ഗൃഹനാഥൻ മരിച്ചു

ഗായിക ഉമ രമണൻ അന്തരിച്ചു

പലസ്തീനെ പിന്തുണച്ച് വിദ്യാർത്ഥികൾ; അമേരിക്കൻ യൂണിവേഴ്സിറ്റികളിൽ പ്രതിഷേധം ശക്തം; 282 പേർ അറസ്റ്റില്‍