ചലച്ചിത്രം

'നിനക്കൊപ്പം എല്ലാം വ്യത്യസ്തമാണ്, എന്റെ ജീവനെക്കാൾ ഞാൻ സ്നേഹിക്കുന്നു'; ഫഹദിന് ആശംസകളുമായി നസ്രിയ 

സമകാലിക മലയാളം ഡെസ്ക്

ർത്താവും നടനുമായ ഫഹദ് ഫാസിലിന് ആശംസകളുമായി നടി നസ്രിയ. താരത്തിന്റെ 38-ൈം പിറന്നാളിനാണ് തനിക്ക് ഫഹദ് എത്രത്തോളം പ്രിയപ്പെട്ടതാണെന്ന് കുറിച്ച് നസ്രിയ ആശംസകൾ അറിയിച്ചിരിക്കുന്നത്. 

“പ്രിയ ഷാനു, നീ ജനിച്ചതിൽ ഞാൻ എല്ലാ ദിവസവും അല്ലാഹുവിനോട് നന്ദി പറയാറുണ്ട്. 
നീ എനിക്ക് എത്രമാത്രം പ്രിയപ്പെട്ടതാണെന്ന് പറയാൻ ഈ ലോകത്തിലെ ഒരു വാക്കുകളും മതിയാകില്ല.. എന്റെ ഹൃദയം മുഴുവൻ നീയാണ്. നിന്നിലെ ഒരു കാര്യം പോലും മാറ്റണമെന്ന് ഞാൻ ആഗ്രഹിക്കുന്നില്ല. (നീ അതല്ല ചിന്തിക്കുന്നത് എന്നെനിക്കറിയാം. ഞാൻ എഴുതിപ്പിടിപ്പിച്ച പൈങ്കിളി വാക്കുകൾ വായിക്കാൻ നീ സോഷ്യൽ മീഡിയയിൽ ഇല്ലാത്തതിന് ഞാൻ ദൈവത്തോട് നന്ദി പറയുന്നു. പക്ഷെ ശരിക്കും, ഒരു കാര്യം പോലും നിന്നിൽ മാറാൻ ഞാൻ ആഗ്രഹിക്കുന്നില്ല. 
നീ എന്താണോ അത് വളരെ സത്യസന്ധമാണ്. ഞാനതിനെ ഒരുപാട് ഇഷ്ടപ്പെടുന്നു. 
നീയുമായി പ്രണയത്തിലായപ്പോൾ നമ്മൾ ഇത്രയും നല്ല സുഹൃത്തുക്കളാകും എന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല (സാധാരണ നേരെ തിരിച്ചാണ് സംഭവിക്കാറുള്ളതെന്ന് എനിക്കറിയാം). പക്ഷെ നിനക്കൊപ്പം എല്ലാം വ്യത്യസ്തമാണ്... 
എനിക്കറിയാവുന്ന ഏറ്റവും കരുണ നിറഞ്ഞ മനുഷ്യന്, ഏറ്റവും സത്യസന്ധനായ മനുഷ്യന്, ഏറ്റവും കരുതലുള്ള മനുഷ്യന്, എന്റെയാൾക്ക്....
ജന്മദിനാശംസകൾ ഷാനു. 
എന്റെ ജീവനെക്കാൾ ഞാൻ നിന്നെ സ്നേഹിക്കുന്നു”, എന്നാണ് ഫഹദിനൊപ്പമുള്ള ചിത്രങ്ങൾക്കൊപ്പം നസ്രിയ കുറിച്ചത്. 

നടന്മാരായ പൃഥ്വിരാജും ദുൽഖറും അടക്കമുള്ളവർ ഫഹദിന് പിറന്നാളാശംസകൾ നേർന്നിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി