ചലച്ചിത്രം

'അച്ഛന്റെ രണ്ടാം വിവാഹത്തിൽ സുശാന്തിന് എതിർപ്പുണ്ടായിരുന്നു'; ആരോപണവുമായി ശിവസേന എംപി; വിമർശനം

സമകാലിക മലയാളം ഡെസ്ക്

ടൻ സുശാന്ത് സിങ് രജ്പുത്തിന്റെ മരണം ഉയർത്തിവിട്ട വിവാദം ഇതുവരെ കെട്ടടങ്ങിയിട്ടില്ല. താരത്തിന്റെ സഹപ്രവർത്തകർക്കും കാമുകിക്കും കുടുംബത്തിനുമെല്ലാം എതിരെ ആരോപണങ്ങൾ ഉയരുന്നുണ്ട്. ഇപ്പോൾ പുതിയ ചർച്ചകൾക്ക് വഴിവെക്കുകയാണ് ശിവസേനാ എംപി സഞ്ജയ് റാവത്തിന്റെ ആരോപണം. സുശാന്തിന്റെ അച്ഛൻ കെകെ സിങ്ങിന്റെ രണ്ടാം വിവാഹത്തിൽ സുശാന്തിന് എതിർപ്പുണ്ടായിരുന്നു എന്നാണ് സഞ്ജയ് പറയുന്നത്. കൂടാതെ ഇരുവരും ഐക്യത്തിലായിരുന്നില്ലെന്നുമാണ് പറയുന്നത്.

ശിവസേന മുഖപത്രമായ സാമ്നയിലെ ലേഖനത്തിലൂടെയായിരുന്നു സഞ്ജയ് റാവത്തിന്റെ വിവാദ പരാമർശം. പത്രത്തിന്റെ അസോസിയേറ്റ് എഡിറ്റര്‍ കൂടിയായ സഞ്ജയ്. സുശാന്തിന്റെ അച്ഛനോട് സഹതാപമുണ്ടെന്നും എന്നാൽ നിരവധി കാര്യങ്ങള്‍ ഇനിയും വെളിച്ചത്ത് വരാനുണ്ടെന്നുമാണ് അദ്ദേഹം പറയുന്നത്. എത്ര തവണ പട്നയില്‍ പിതാവിനെ കാണാനായി സുശാന്ത് പോയിട്ടുണ്ട്? പിതാവിന്‍റെ രണ്ടാം വിവാഹത്തില്‍ സുശാന്തിന് എതിര്‍പ്പുണ്ടായിരുന്നു. എന്തുകൊണ്ടാണ് സുശാന്തിന്‍റെ ആദ്യ കാമുകി അങ്കിതയുമായി പിരിഞ്ഞത്. ഇതും അന്വേഷണ വിധേയമാക്കണമെന്നാണ് സഞ്ജയ് റാത്ത് സാമ്നയിലെ ലേഖനത്തില്‍ ആവശ്യപ്പെടുന്നത്. നിര്‍ഭാഗ്യകരമായ ഒരു ആത്മഹത്യയെ രാഷ്ട്രീയപരമായി ഉപയോഗിക്കുന്നതില്‍ വിഷമം ഉണ്ടെന്നും സഞ്ജയ് റാവത്ത് പറയുന്നു.

എന്നാൽ കെകെ സിങ് രണ്ടാം വിവാഹം ചെയ്തിട്ടില്ലെന്നാണ് സുശാന്തിന്റെ ബന്ധു വ്യക്തമാക്കുന്നത്. സഞ്ജയ് റാവത്തിന്റെ വിവാദപരാമർശങ്ങൾക്കെതിരെ വിമർശനം രൂക്ഷമാവുകയാണ്. തെറ്റായ പരാമര്‍ശം നടത്തിയതിന് മാപ്പ് പറയണമെന്നാണ് സുശാന്തിന്റെ കുടുംബം ആവശ്യപ്പെടുന്നത്. തീര്‍ത്തും തെറ്റായ വാര്‍ത്തയാണ്. മാപ്പ് പറഞ്ഞില്ലെങ്കില്‍ നിയമപരമായി നടപടി സ്വീകരിക്കുമെന്നും സുശാന്തിന്റെ ബന്ധുവും ബിജെപി എംഎല്‍എയുമായ നീരജ് സിങ് പറഞ്ഞു.2002ലാണ് സുശാന്തിന്‍റെ അമ്മ മരിക്കുന്നത്. അമ്മയുടെ മരണം താരത്തെ മാനസികമായി തളർത്തിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ