ചലച്ചിത്രം

'തകർന്നുപോയ ആ കുടുംബങ്ങളെക്കുറിച്ച് ഓർക്കുമ്പോൾ നമ്മൾ എത്ര ഭാ​ഗ്യവാന്മാരാണെന്ന് മനസിലാകും'; അല്ലിയുടെ ചിത്രവുമായി സുപ്രിയ

സമകാലിക മലയാളം ഡെസ്ക്

രാളുടെ ജീവിതത്തിലെ ഏറ്റവും സുരക്ഷിതമായ ഇടമാണ് കുടുംബം. പ്രതിസന്ധിഘട്ടങ്ങളിലെല്ലാം ആശ്വാസത്തിനായി ഓടി എത്തുന്നത് വീട്ടിലേക്കാണ്. എന്നാൽ കൊറോണയിലും മണ്ണിടിച്ചിലിലും വിമാനാപകടത്തിലും നിരവധി കുടുംബങ്ങളാണ് തകർന്നത്. ഇപ്പോൾ അവരുടെ ഓർമകളിൽ മകൾ വരച്ച കുടുംബചിത്രം പങ്കുവെക്കുകയാണ് നടൻ പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയ. അഞ്ചു വയസുകാരിയായ മകൾ അല്ലി വരച്ച ചിത്രത്തിനൊപ്പമാണ് സുപ്രിയയുടെ കുറിപ്പ്. അച്ഛനും അമ്മയ്‍ക്കും ഒപ്പം താൻ നില്‍ക്കുന്ന ഫോട്ടോയാണ് അലംകൃത വരച്ചിരിക്കുന്നത്. മുറിവുകൾ ഉണങ്ങുമെന്ന പ്രാർത്ഥനയോടെയാണ് സുപ്രിയ ചിത്രം പങ്കുവെച്ചത്.

സുപ്രിയയുടെ കുറിപ്പ് വായിക്കാം
 
കുടുംബം നമ്മെ സ്‍നേഹിക്കുന്നു, സംരക്ഷിക്കുന്നു, നമ്മെ മൂല്യമുള്ളവരാക്കുന്നു. നമ്മള്‍ വെല്ലുവിളി നേരിടുമ്പോഴൊക്കെ കുടുംബത്തിന്റെ സുരക്ഷിതത്വത്തിലേക്ക് നമ്മള്‍ ഓടിക്കയറുന്നു. കൊവിഡും രാജമലയിലെ മണ്ണിടിച്ചലും കോഴിക്കോടെ വിമാന അപകടവും എത്ര കുടുംബത്തെയാണ് തകര്‍ത്തത്. എത്ര ഓര്‍മകള്‍, സ്വപ്‍നകള്‍, പ്രതീക്ഷകള്‍, വാഗ്‍ദാനങ്ങള്‍ എല്ലാം വിധിയുടെ ക്രൂരമായ കൈകളാല്‍ ഇല്ലാതായി.  രൂക്ഷമായി മഴയുള്ള രാത്രിയിലും കുടുംബത്തിന്റെ ഊഷ്‍‌മളതയില്‍ സുരക്ഷിതരായി നില്‍ക്കുന്ന നമ്മള്‍ എത്ര ഭാഗ്യവാൻമാരാണ് എന്നാണ് അവരെ കുറിച്ച് ഓര്‍ക്കുമ്പോള്‍ ഞാൻ തിരിച്ചറിയുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി