ചലച്ചിത്രം

വ്യാജപതിപ്പ് ഇറങ്ങുമെന്ന് ഭീഷണി; കിലോമീറ്റേഴ്സ് ആന്‍റ് കിലോമീറ്റേഴ്സ് ഓണ്‍ലൈന്‍ റിലീസിന് ഒരുങ്ങുന്നു

സമകാലിക മലയാളം ഡെസ്ക്

കോവിഡ് പ്രതിസന്ധിയെ തുടർന്ന് മാറ്റിവച്ച ടൊവിനോ തോമസ് ചിത്രം കിലോ മീറ്റേർസ് ആന്‍റ് കിലോ മീറ്റേർസ് ഓണ്‍ലൈന്‍ റിലീസിന് ഒരുങ്ങുന്നു. വ്യാജപതിപ്പ് പുറത്തിറങ്ങും എന്ന ആശങ്കയിലാണ് ഓണ്‍ലൈനിലൂടെ റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇതുസംബന്ധിച്ച് ഒടിടി പ്ലാറ്റ്‌ഫോമുകളുമായി നിർമ്മാതാവ് ആന്‍റോ ജോസഫ് ചർച്ച നടത്തി. തീരുമാനം ഉടൻ ഉണ്ടാകുമെന്ന് ആന്റോ ജോസഫ് പറഞ്ഞു.

ജിയോ ബേബി സംവിധാനം ചെയ്യുന്ന ചിത്രം മാർച്ച് 12 നാണ് റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്നത്. എന്നാൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ ഇത് നീട്ടുകയായിരുന്നു. അതിനിടെ കഴിഞ്ഞ മാസം ചിത്രത്തിന്റെ വ്യാജപതിപ്പ് ഓൺലൈനിൽ പ്രചരിച്ചിരുന്നു. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലാണ് ചിത്രം എത്തിയത്. തുടർന്ന് നിർമാതാവിന്റെ പരാതിയിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തിയിരുന്നു. സ്റ്റുഡിയോകളില്‍ സൗണ്ട് മിക്‌സ് ചെയ്താണ് സിനിമ സൂക്ഷിച്ചിരുന്നത്. ഇതുപോലെ പത്തോളം സിനിമകളാണ് സ്റ്റുഡിയോയിലുളളത്. ലോക്ഡൗണില്‍ തിയറ്ററുകള്‍ അടച്ചിട്ടത് മൂലം റിലീസ് മാറ്റിവെച്ചിരിക്കുന്നത് നിരവധി മലയാള ചിത്രങ്ങളാണ്.

റിലീസ് നീണ്ടുപോവുകയും വ്യാജ പതിപ്പ് ഭീഷണി നിലനിൽക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഓൺലൈൻ റിലീസിനെക്കുറിച്ച് അണിയറ പ്രവർത്തകർ ചിന്തിക്കുന്നത്. ലോകയാത്ര നടത്തുന്ന ഒരു അമേരിക്കന്‍ പെണ്‍കുട്ടി അവസാന ലക്ഷ്യമായ ഇന്ത്യയിലേയ്ക്ക് എത്തുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്സ് എന്ന‌ സിനിമയുടെ പ്രമേയം. അമേരിക്കന്‍ സ്വദേശി ഇന്ത്യ ജര്‍വിസ് ആണ് ചിത്രത്തിലെ നായിക. രണ്ട് പെണ്‍കുട്ടികള്‍, കുഞ്ഞുദൈവം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ജിയോ ബേബി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ ബില്ലുകളില്‍ ഒപ്പിട്ട് ഗവര്‍ണര്‍

400 കടന്ന് കോഹ്‌ലിയുടെ മുന്നേറ്റം

വോട്ടെടുപ്പ് വൈകിയത് കൃത്യത ഉറുപ്പുവരുത്താനുള്ള ഉദ്യോഗസ്ഥ ജാഗ്രത മൂലം; വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

'എന്നെ എമിലി എന്ന് വിളിക്കൂ'; യഥാര്‍ത്ഥ പേരിനോടുള്ള ഇഷ്ടം പറഞ്ഞ് എമ്മ സ്റ്റോണ്‍

'ഹര്‍ദിക് പാണ്ഡ്യക്ക് എന്താണ് ഇത്ര പ്രാധാന്യം? ഒരു മുന്‍ഗണനയും നല്‍കരുത്'