ചലച്ചിത്രം

കിടക്കയില്‍ നിന്ന് കിടിലന്‍ ചിത്രവുമായി ഭൂമിയും സഹോദരിയും; ഇരട്ടകളെന്ന് ആരാധകര്‍

സമകാലിക മലയാളം ഡെസ്ക്

ടി ഭൂമി പട്‌നേക്കര്‍ റീ പോസ്റ്റ് ചെയ്ത ഒരു ചിത്രമാണ് ഇന്‍സ്റ്റഗ്രാമില്‍ ആരാധകരുടെ ശ്രദ്ധ നേടുന്നത്. സഹോദരി സമീക്ഷ പട്‌നേക്കറുമൊത്തുള്ള നടിയുടെ ചിത്രം ഇതിനോടകം വൈറലായിക്കഴിഞ്ഞു. ഫോട്ടോയില്‍ ഇരുവരും ഇരട്ടകളേപ്പോലുണ്ട് എന്നാണ് ആരാധകരുടെ അഭിപ്രായം.

'ജസ്റ്റ് അസ്' എന്ന് കുറിച്ചാണ് കിടക്കയില്‍ നിന്നുള്ള ഇരുവരുടെയും ഒരു സ്റ്റൈലിഷ് ചിത്രം നടി പങ്കുവച്ചത്. ഉടന്‍തന്നെ ഇരുവരും ഇരട്ടകളാണോ എന്ന ചോദ്യവുമായി ആരാധകര്‍ കമന്റില്‍ എത്തിതുടങ്ങി. എന്നാല്‍ ഇരുവരും തമ്മില്‍ മൂന്ന് വയസ്സിന് വ്യത്യാസമുണ്ട്.

നേരത്തെയും സഹോദരിയുമൊത്തുള്ള നിമിഷങ്ങള്‍ ഭൂമി ആരാധകരുമായി പങ്കുവച്ചിട്ടുണ്ട്. ഫെബ്രുവരിയില്‍ സമീക്ഷയുടെ ജന്മദിനത്തില്‍ ബാല്യകാല ചിത്രമടക്കം നടി പങ്കുവച്ചിരുന്നു. 2015ലാണ് ഭൂമി ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. സമീക്ഷ അഭിഭാഷികയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രണ്ടു വര്‍ഷമായില്ലേ?'; മദ്യനയ അഴിമതിക്കേസില്‍ ഇഡിയോടു ചോദ്യങ്ങളുമായി സുപ്രീം കോടതി, കേസ് ഫയല്‍ ഹാജരാക്കണം

ആലപ്പുഴയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, കോഴിക്കോട്ടും ഉയര്‍ന്ന രാത്രി താപനില തുടരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, മഴയ്ക്കും സാധ്യത

വിവാഹത്തിന് മുമ്പ് ലോഡ്ജില്‍ കൊണ്ടുപോയി പീഡിപ്പിച്ച കേസ്; ഭര്‍ത്താവിനെയും സുഹൃത്തിനെയും വെറുതെ വിട്ടു

''മ്മള് എത്ര വലിയ മരങ്ങള്‍ കണ്ടതാണ്, പിന്നെയല്ലേ ഈ ക്യാമറ''

മഞ്ചേശ്വരത്ത് കാര്‍ ആംബുലന്‍സുമായി കൂട്ടിയിടിച്ചു; അച്ഛനും രണ്ടുമക്കളും മരിച്ചു