ചലച്ചിത്രം

44 വര്‍ഷത്തിന് ശേഷം വീടിനുമുന്‍പില്‍ വീണ്ടും ഗുല്‍മോഹര്‍ നട്ട് അമിതാഭ് ബച്ചന്‍; ചിത്രങ്ങള്‍

സമകാലിക മലയാളം ഡെസ്ക്

മുംബൈയിലെ പ്രതീക്ഷയുടെ മുറ്റത്ത് 1976 ലാണ് അമിതാഭ് ബച്ചന്‍ ഗുല്‍മോഹര്‍ നടുന്നത്. ബംഗ്ലാവ് സ്വന്തമാക്കിയതിന് പിന്നാലെയായിരുന്നു അത്. നാല് പതിറ്റാണ്ടില്‍ കൂറ്റന്‍ മരമായി മാറിയെങ്കിലും  മുംബൈയില്‍ അടുത്തിടെയുണ്ടായ കൊടുങ്കാറ്റില്‍ മരം നിലംപതിച്ചു. ഇപ്പോള്‍ 44 വര്‍ഷത്തിന് ശേഷം അതേ സ്ഥലത്ത് മറ്റൊരു ഗുല്‍മോഹര്‍ നട്ടിരിക്കുകയാണ് അമിതാഭ് ബച്ചന്‍. ഇത്തവണ അമ്മയുടെ ഓര്‍മയ്ക്കാണ് താരം മരം നട്ടത്.

ഇന്‍സ്റ്റഗ്രാമിലൂടെയാണ് മരം നട്ടതിന്റെ ചിത്രങ്ങള്‍ അമിതാഭ് ബച്ചന്‍ പുറത്തുവിട്ടത്. മാസ്‌ക് ധരിച്ച് ഗുല്‍മോഹറിന് അടുത്തായി നില്‍ക്കുകയാണ് അദ്ദേഹം. വീട്ടിലെ ജീവനക്കാരെയും ചിത്രത്തില്‍ കാണാം. അമ്മയുടെ പിറന്നാള്‍ ദിനത്തില്‍ അമ്മയുടെ പേരിലാണ് മരം നട്ടിരിക്കുന്നത്. കടപുഴകി കിടക്കുന്ന കൂറ്റന്‍ ഗുല്‍മോഹറിന്റെ ചിത്രവും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.

ഓഗസ്റ്റ് മൂന്നിനാണ് അമിതാഭ് ബച്ചന്‍ കോവിഡ് മുക്തനായി ആശുപത്രി വിട്ടത്. ജൂലൈയില്‍ രോഗം സ്ഥിരീകരിച്ച അദ്ദേഗം 21 ദിവസമാണ് ആശുപത്രിയില്‍ കഴിഞ്ഞത്. അദ്ദേഹത്തെ കൂടാതെ മകന്‍ അഭിഷേക് ബച്ചനും മരുമകള്‍ ഐശ്വര്യ റായിക്കും ചെറുമകള്‍ ആരാദ്യയ്ക്കും കോവിഡ് ബാധിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊടും ചൂട്; തിങ്കളാഴ്ചവരെ കോളജുകള്‍ അടച്ചിടും; അവധിക്കാല ക്ലാസുകള്‍ക്ക് കര്‍ശനനിയന്ത്രണം

സംസ്ഥാനത്ത് സൂര്യാഘാതമേറ്റ് ഇന്ന് രണ്ട് മരണം

ഫെഡറല്‍ ബാങ്കിന്റെ ലാഭത്തില്‍ 24 ശതമാനം വര്‍ധന

തട്ടിപ്പ് അക്കൗണ്ടുകള്‍ക്ക് വിലക്കേര്‍പ്പെടുത്തും; സുരക്ഷാ ഫീച്ചറുമായി വാട്‌സ്ആപ്പ്

''തുറന്നങ്ങു ചിരിക്ക് പെണ്ണേ; കഴുത്തിലെ കല്ലുമാലകളും വട്ടത്തളകളും അവളോട് കൊഞ്ചുന്നു''