ചലച്ചിത്രം

മമ്മൂട്ടിയോട് യുവ താരങ്ങൾ ചോദിക്കുന്നു; "ഞങ്ങൾ നിക്കണോ പോണോ"- അടാർ ചിത്രവുമായി മെ​ഗാ സ്റ്റാർ

സമകാലിക മലയാളം ഡെസ്ക്

യുവ താരങ്ങളെ മുഴുവൻ ഞെട്ടിക്കുന്ന ചിത്രവുമായാണ് മലയാളികളുടെ പ്രിയപ്പെട്ട മമ്മൂക്ക ഞായറാഴ്ച സാമൂഹിക മാധ്യമങ്ങളിൽ എത്തിയത്. പോസ്റ്റ് ചെയ്ത് മിനിട്ടുകൾക്കുള്ളിൽ ചിത്രം വൈറലായി മാറുകയും ചെയ്തു. തന്റെ ഇൻസ്റ്റാഗ്രാം പേജിൽ താരമിട്ട രണ്ട് ചിത്രങ്ങൾ ചർച്ചയാവാൻ അധികസമയമൊന്നും വേണ്ടിവന്നില്ല.

താടി വെച്ച് സാൾട്ട് ആൻഡ് പെപ്പർ ലുക്കിലാണ് മമ്മൂട്ടി. ആരാധകർക്കൊപ്പം തന്നെ യുവ ചലച്ചിത്ര താരങ്ങളും മെഗാസ്റ്റാറിന്റെ പോസ്റ്റിന് കമന്റുകളുമായെത്തി. "ഇനീപ്പോ നമ്മൾ നിൽക്കണോ പോകണോ" എന്നായിരുന്നു ഷറഫുദ്ദീന്റെ കമന്റ്. "ചുള്ളൻ മമ്മൂക്ക"യെന്നായിരുന്നു ഉണ്ണി മുകുന്ദന്റെ പ്രതികരണം.

കോവിഡ് കാലത്തിന് ശേഷം സിനിമയിൽ അരങ്ങേറ്റം കുറിക്കാൻ പോകുന്ന യുവ താരത്തിന്റെ സെൽഫിയാണിതെന്നാണ് ചിത്രം പോസ്റ്റ് ചെയ്തുകൊണ്ട് അനൂപ് മേനോൻ ഫെയ്‌സ്ബുക്കിൽ കുറിച്ചത്. ആസിഫ് അലി, ടൊവിനോ തോമസ്, രജിഷ വിജയൻ, അനു സിതാര, പാർവതി നായർ തുടങ്ങിയവരും താരത്തിന് കയ്യടികളുമായെത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി