ചലച്ചിത്രം

എസ്പിബി അപകടനില തരണം ചെയ്തു; ആശ്വാസ വാര്‍ത്തയെന്ന് സ്റ്റാലിനും രജനികാന്തും

സമകാലിക മലയാളം ഡെസ്ക്


ചെന്നൈ: കോവിഡ് 19 ബാധിച്ച് ചികിത്സയില്‍ കഴിയുന്ന പ്രശസ്ത പിന്നണി ഗായകന്‍ എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യനില മെച്ചപ്പെടുന്നു. ഡിഎംകെ അധ്യക്ഷന്‍ എം കെ സ്റ്റാലിനും നടന്‍ രജനികാന്തും എസ്പിബിയുടെ ആരോഗ്യവിവരങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവച്ചിട്ടുണ്ട്. 

എസ്പിബിയുടെ ആരോഗ്യനില മെച്ചപ്പെടുകയാണെന്ന് അറിയുന്നത് സന്തോഷമുള്ള വാര്‍ത്തയാണെന്ന് സ്റ്റാലിന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. അദ്ദേഹം ഉടന്‍ സുഖം പ്രാപിക്കുമെന്നും സംഗീത യാത്ര തുടരുമെന്നും സ്റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു. 

എസ്പിബി അപകടനില തരണം ചെയ്തു എന്ന വാര്‍ത്ത അറിഞ്ഞപ്പോള്‍ വലിയ സന്തോഷം തോന്നിയെന്ന് രജനികാന്ത് കുറിച്ചു. കഴിഞ്ഞ അമ്പതിലേറെ വര്‍ഷങ്ങളായി തന്റെ മനോഹര ശബ്ദത്തില്‍ നിരവധി ഭാഷകളില്‍ പാടി എസ്പിബി ആളുകളെ സന്തോഷിപ്പിപ്പിച്ചെന്ന് രജനികാന്ത് കൂട്ടിച്ചേര്‍ത്തു. അദ്ദേഹത്തിന് വേഗം സുഖംപ്രാപിക്കാനായി താന്‍ പ്രാര്‍ത്ഥിക്കുന്നുവെന്നും രജനികാന്ത് കുറിച്ചു. ചെന്നൈയിലെ എംജിഎം ഹെല്‍ത്ത് കെയറിലാണ് അദ്ദേഹത്തിന്റെ പ്രവേശിപ്പിച്ചിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത