ചലച്ചിത്രം

'ഞാൻ ജനിച്ച അന്നുമുതൽ ഇങ്ങനെയാണ്', അമ്പരപ്പിച്ച് ഷെയിൻ നി​ഗം; വെയിൽ ട്രെയിലർ

സമകാലിക മലയാളം ഡെസ്ക്

വിവാദങ്ങളിൽ നിറഞ്ഞുനിന്ന ഷെയിൻ നി​ഗം ചിത്രം വെയിലിന്റെ ട്രെയിലർ പുറത്തിറങ്ങി. മികച്ച പ്രകടനത്തിലൂടെ അമ്പരപ്പിക്കുകയാണ് ഷെയിൻ. ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷയേറ്റുന്നതാണ് ട്രെയിലർ. ഷെയിനിനൊപ്പം ട്രെയിലറിൽ എത്തുന്ന മറ്റു താരങ്ങളുടെ പ്രകടനവും കയ്യടി നേടുന്നുണ്ട്. 

ഈ സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് നിർമാതാവ് ജോബി ജോർജുമായുണ്ടായ പ്രശ്നങ്ങളെല്ലാം പരിഹരിച്ചാണ് സിനിമ എത്തുന്നത്.ചിങ്ങം ഒന്നിന് ട്രെയിലർ പുറത്തിറങ്ങുമെന്നും ഇരുവരും ഒന്നിച്ചാണ് പ്രഖ്യാപിച്ചത്. നവാഗതനായ ശരത് മേനോനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അങ്കമാലി ഡയറീസ്, ഈമയൗ എന്നീ ചിത്രങ്ങളിൽ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അസിസ്റ്റന്റായി പ്രവർത്തിച്ചിരുന്ന വ്യക്തിയാണ് ശരത്. 

ഷെയിനിന്റെ കഥാപാത്രം സിദ്ധുവിന്റെ കുടുംബവും സൗഹൃദവും പ്രണയവുമെല്ലാമാണ് ചിത്രത്തിൽ പറയുന്നത്. ട്രെയിലറ്‍ നിറഞ്ഞു നിൽക്കുന്നത് താരത്തിന്റെ ഇമോഷണൽ രം​ഗങ്ങളാണ്. മാര്‍ച്ചില്‍ നിര്‍ത്തിവച്ച സിനിമയുടെ ചിത്രീകരണം കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുള്ള ഷൂട്ടിംഗിന് അനുമതി നല്‍കിയതിന് പിന്നാലെ പുനരാരംഭിച്ചിരുന്നു. പല കാലങ്ങളിലായി വിവിധ ഗെറ്റപ്പുകളിലാണ് ഷെയിന്‍ നിഗം അവതരിപ്പിക്കുന്ന കഥാപാത്രം. 

സുരാജ് വെഞ്ഞാറമ്മൂട്, ഷൈൻ ടോം ചാക്കോ എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഷാസ് മുഹമ്മദാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. പ്രവീൺ പ്രഭാകറാണ് ചിത്രത്തിൻ്റെ എഡിറ്റിങ് നിർവ്വഹിക്കുന്നത്. രംഗനാഥ് രവിയാണ് ശബ്ദ മിശ്രണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍