ചലച്ചിത്രം

പൃഥ്വിക്ക് പകരം വിജയ് സേതുപതി; അയ്യപ്പനാകാൻ പവൻ കല്യാൺ

സമകാലിക മലയാളം ഡെസ്ക്

ലയാളത്തിൽ സൂപ്പർഹിറ്റായ അയ്യപ്പനും കോശിയും തെലുങ്കിലെത്തുമ്പോൾ പവൻ കല്ല്യാണും വിജയ് സേതുപതിയും പ്രധാന വേഷങ്ങളിലെത്തുമെന്ന് റിപ്പോർട്ട്. മലയാളത്തിൽ ബിജു മേനോൻ  അവതരിപ്പിച്ച അയ്യപ്പൻ നായൻ എന്ന കഥാപാത്രത്തെ പവനും പൃഥ്വിരാജിന്റെ കോശിയായി വിജയ് സേതുപതിയും എത്തുമെന്നാണ് റിപ്പോർട്ടുകൾ. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം പവൻ കല്യാണിന്റെ പിറന്നാൾ ദിനമായ സെപ്റ്റംബർ രണ്ടിന് ഉണ്ടാകുമന്നാണ് സൂചന.

വെങ്കി അത്ലുരിയാണ് അയ്യപ്പനും കോശിയും തെലുങ്കിൽ ഒരുക്കുന്നത്. ഹാരിക ഹസ്സിൻ ആണ് നിർമാണം. റാണ ദഗ്ഗുപട്ടിയെയും നന്ദമുരി ബാലകൃഷ്ണയെയും കഥാപാത്രങ്ങളാക്കി അയ്യപ്പനും കോശിയും ഒരുക്കുന്നുവെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നെങ്കിലും ബാലയ്യ ചിത്രത്തിൽ അഭിനയിക്കുന്നില്ലെന്ന് പിന്നീട് സ്ഥിരീകരിക്കപ്പെടുകയായിരുന്നു.

ചിത്രത്തിന്റെ ഹിന്ദി റീമേക്കും ഒരുങ്ങുന്നുണ്ട്. ജോൺ എബ്രഹാമാണ് ഹിന്ദി റീമേക്കിന്റെ അവകാശം സ്വന്തമാക്കിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

പേര് മാറ്റം 4 തവണ... 3 വട്ടവും കിരീടം!

നീതി തേടി രോഹിത് വെമുലയുടെ അമ്മ, മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ കണ്ടു, വീണ്ടും അന്വേഷണമെന്ന് ഉറപ്പ്

ചൂട് ശമിക്കാൻ നല്ല കട്ട തൈര്; പതിവാക്കിയാൽ പ്രമേഹവും കാൻസർ സാധ്യതയും കുറയ്‌ക്കും

തൊഴിലുറപ്പിന്റെ കരുത്തില്‍ ഇനി കണ്ടല്‍ ചെടികളും വളരും; തുടക്കം കവ്വായി കായല്‍തീരത്ത്