ചലച്ചിത്രം

'നമുക്ക് ഒരുമിച്ച് ജിമ്മാം... അപ്പനേം കൂട്ടിക്കോ'; ടൊവിനോയോട് പ‌ൃഥ്വിരാജ്

സമകാലിക മലയാളം ഡെസ്ക്

ടുജീവിതത്തിന് വേണ്ടിയുള്ള മേക്കോവറിൽ നിന്ന് പഴയ ഫിറ്റ്നസിലേക്ക് തിരിച്ചുവരികയാണ് പൃ‍ഥ്വിരാജ്. കഠിനമായ ട്രെയിനിങ്ങിലൂടെയാണ് താരം തന്റെ ശരീരം തിരിച്ചുപിടിക്കുന്നത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് താരത്തിന്റെ പുതിയ ചിത്രമാണ്. മസിൽ ബോഡിയുമായി ജിമ്മിൽ നിൽക്കുന്നതായിരുന്നു ചിത്രം. 

ഡയറ്റിങ് അവസാനിപ്പിച്ച് വ്യായാമവും ഭക്ഷണവും പരിശീലനവും വീണ്ടും ആരംഭിക്കുമ്പോൾ എന്ന അടിക്കുറിപ്പോടെയാണ് പൃഥ്വിരാജ് ചിത്രം ഷെയർ ചെയ്തു. താരത്തിന്റെ ഡെഡിക്കേഷനെ പുകഴ്ത്തിക്കൊണ്ട് നിരവധി പേരാണ് കമന്റ് ചെയ്തത്. അതിനിടെ പ്രശംസയുമായി യുവതാരം ടൊവീനോ തോമസും എത്തി.  'അമ്പോ... പൊളി' എന്നായിരുന്നു ടൊവീനോയുടെ കമന്റ്. അതിന് മാസ് മറുപടിയായിരുന്നു പൃഥ്വിരാജ് കൊടുത്തത്.  'വരൂ... നമുക്ക് ഒരുമിച്ച് ജിമ്മാം... അപ്പനേം കൂട്ടിക്കോ, എന്നാണ് താരം പറഞ്ഞത്. 

കഴിഞ്ഞ ദിവസമാണ് അച്ഛനൊപ്പമുള്ള മസിൽ പടം ടൊവിനോ പോസ്റ്റ് ചെയ്തത്. മസിൽ പെരുപ്പിച്ച് നിൽക്കുന്ന അച്ഛനും മകനും ആരാധകരെ ഞെട്ടിച്ചിരുന്നു. തന്റെ വർക്കൗട്ടി പങ്കാളിയാണ് അച്ഛനെന്നു പരിചയപ്പെടുത്തിയായിരുന്നു ടൊവീനോ ചിത്രം പങ്കുവച്ചത്. നിരവധി താരങ്ങളാണ് കമന്റുമായി എത്തിയത്. അപ്പൻ വൻ പൊളി മാൻ എന്നായിരുന്നു പൃഥ്വിവിന്റെ കമന്റ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

തൃഷ@41; താരസുന്ദരിയുടെ മികച്ച അഞ്ച് സിനിമകൾ

ചാമ്പ്യന്‍സ് ട്രോഫി ഒഴിവാക്കിയാല്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും'; ഇന്ത്യക്ക് മുന്നറിയിപ്പുമായി മുന്‍ പാക് താരം

ബസില്‍ ചാടിക്കയറി, പിടിവിട്ട് വീണു; തലയിലൂടെ ചക്രം കയറിയിറങ്ങി മധ്യവയസ്‌കന് ദാരുണാന്ത്യം

ജാക്കറ്റിലും ലെഗ്ഗിന്‍സിലും സ്വര്‍ണം ഒളിപ്പിച്ചു കടത്തി; അഫ്ഗാന്‍ നയതന്ത്ര ഉദ്യോഗസ്ഥ മുംബൈയില്‍ പിടിയില്‍