ചലച്ചിത്രം

'നിങ്ങള്‍ മുസ്ലീം അല്ലേ, ഹിന്ദു മതത്തിലേക്ക് മാറിയോ?': നെറ്റിയില്‍ കുറിതൊട്ട ഷാരുഖ് ഖാന് ചീത്ത വിളി

സമകാലിക മലയാളം ഡെസ്ക്

ല്ലാവര്‍ഷവും ബോളിവുഡ് സൂപ്പര്‍താരം ഷാരുഖ് ഖാന്‍ കുടുംബത്തിനൊപ്പം ഗണേഷ് ചതുര്‍ത്ഥി അഘോഷിക്കാറുണ്ട്. ഇത്തവണയും ഇതിന് മാറ്റമുണ്ടായിരുന്നില്ല. ഗണേഷ പൂജയ്ക്കും പ്രാര്‍ത്ഥനയ്ക്കും ശേഷം നെറ്റിയില്‍ കുറിയുമായി താരം സോഷ്യല്‍ മീഡിയയില്‍ ആശംസയുമായി എത്തി. എല്ലാവര്‍ഷത്തേയും പോലെ ഈ വര്‍ഷവും താരത്തെ തേടി ചീത്തവിളിയും എത്തി. മുസ്ലീം ആയ ഒരാള്‍ ഹിന്ദുക്കളുടെ ആഘോഷത്തില്‍ പങ്കുചേരുന്നു എന്ന് ആരോപിച്ചാണ് ട്രോള്‍. 

നെറ്റിയിലെ ചുവന്ന കുറിയെ ഹൈലൈറ്റ് ചെയ്തുകൊണ്ടുള്ള ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രമാണ് താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. പ്രാര്‍ത്ഥനയും വിസര്‍ജനും കഴിഞ്ഞെന്നും ഗണപതി നിങ്ങളേയും ഈ ഗണേശ ചതുര്‍ത്ഥിയില്‍ ഗണപതി നിങ്ങള്‍ക്കും പ്രിയപ്പെട്ടവര്‍ക്കും അനുഗ്രഹവും സന്തോഷവും ചൊരിയട്ടെ എന്നുമാണ് താരം കുറിച്ചത്. 

ഇതിന് പിന്നാലെ താരത്തിന്റെ വിശ്വാസത്തെ ചോദ്യം ചെയ്തുകൊണ്ട് നിരവധി പേര്‍ എത്തി. മുസ്ലീം വിട്ട് ഹിന്ദു മതം സ്വീകരിച്ചോ എന്നായിരുന്നു ചിലരുടെ ചോദ്യം. നിങ്ങള്‍ എന്തു മുസ്ലീം ആണെന്നും ഇങ്ങനെയെല്ലാം ചെയ്താല്‍ എങ്ങനെയാണ് അള്ളാഹുവിന്റെ മുന്നില്‍ നില്‍ക്കുക എന്നും ചോദിക്കുന്നവരുണ്ട്. എന്നാല്‍ താരത്തിന് പിന്തുണയുമായി നിരവധി പേര്‍ എത്തുന്നുണ്ട്. അദ്ദേഹം എല്ലാ മതങ്ങളും ആഘോഷിക്കാറുണ്ടെന്നും യഥാര്‍ത്ഥ ഇന്ത്യനാണ് താരമെന്നുമാണ് ആരാധകരുടെ കമന്റുകള്‍. 

ഷാരുഖ് ഖാന്റെ ഭാര്യ ഗൗരി ഹിന്ദുവാണ്. തങ്ങളുടെ മൂന്ന് മക്കളായ ആര്യന്‍, സുഹാന, അബ്‌റാം എന്നിവരെ രണ്ട് വിശ്വാസങ്ങളിലുമാണ് വളര്‍ത്തുന്നത്. ഗണേശ ചതുര്‍ത്ഥി രൂടാതെ ദിപാവലി, ഈദ്, ഹോളി എല്ലാം കുടുംബം ഒന്നിച്ച്് ആഘോഷിക്കാറുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍