ചലച്ചിത്രം

'ഫഹദും അമൽ നീരദും ഒരു രൂപ പോലും പ്രതിഫലം വാങ്ങിയില്ല', ട്രാൻസിന്റെ പരാജയം തന്നെ ബാധിച്ചെന്ന് അൻവർ റഷീദ്

സമകാലിക മലയാളം ഡെസ്ക്

ഹദ് ഫാസിലിനെ നായകനാക്കി അൻവർ റഷീദ് സംവിധാനം ചെയ്ത ട്രാൻസ് നിരൂപക ശ്രദ്ധ നേടിയ ചിത്രമാണ്. തീയെറ്ററിൽ ചിത്രം വലിയ വിജയമായില്ലെങ്കിലും ഫഹദിന്റെ പ്രകടനവും സിനിമയുടെ ഇതിവൃത്തവും വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ടു. ചിത്രത്തിൽ പ്രവർത്തിച്ചതിന് ഫഹദ് ഫാസിലോ അമൽ നീരദോ ഒരു രൂപ പോലും പ്രതിഫലം വാങ്ങിയില്ല എന്നാണ് അൻവർ റഷീദ് പറയുന്നത്. തങ്ങൾ വളരെ ആസ്വദിച്ച് ചെയ്ത സിനിമയാണ് ഇതെന്നും എന്ത് പ്രതിഫലം നേടുന്നു എന്നതിനേക്കാൾ പ്രധാനമായിരുന്നു സിനിമയ്ക്കുള്ളിലെ പ്രോസസ് എന്നുമാണ് മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ അൻവർ റഷീദ് പറയുന്നത്. 

‘2013ൽ പുറത്തിറങ്ങിയ ആമിയിലാണ് ഇതിനു മുമ്പ് ഞാനും ഫഹദും അമലും ഒന്നിച്ച് പ്രവർത്തിച്ചത്. ഞാൻ സംവിധാനം ചെയ്ത സിനിമകളിൽ ഏറ്റവും എളുപ്പത്തിലും സന്തോഷത്തിലും ഷൂട്ട് ചെയ്ത സിനിമയായിരുന്നു അത്. അതുകൊണ്ട് തന്നെ ഞങ്ങളുടേതായ അനുഭവങ്ങൾ സിനിമകളിൽ കൊണ്ടുവരാനും നമ്മുടെ ഇടത്തിൽ നിന്നുകൊണ്ട് അത് സിനിമയാക്കാനും ആഗ്രഹിച്ചിരുന്നു. അങ്ങനെയാണ് 'ട്രാൻസ്' സംഭവിക്കുന്നത്. ഏറ്റവും ആസ്വദിച്ച് ചെയ്ത സിനിമ ഇതാണ്. ഞങ്ങൾ മൂന്നു പേരെയും സംബന്ധിച്ച് 'ട്രാൻസ്' എന്ന സിനിമയിൽ നിന്ന് എന്ത് പ്രതിഫലം നേടുന്നു എന്നതിനേക്കാൾ പ്രധാനമായിരുന്നു സിനിമയ്ക്കുള്ളിലെ പ്രോസസ്. അതുകൊണ്ട് തന്നെ ഫഹദും അമലും ഒരു രൂപ പോലും പ്രതിഫലമായി ഈടാക്കിയിട്ടില്ല. അവരെന്നെ വിശ്വസിച്ചതിനും തന്ന സൗഹൃദത്തിനും ആത്മവിശ്വാസത്തിനും എപ്പോഴും ഞാൻ അവരോട് കടപ്പെട്ടിരിക്കുന്നു. മറ്റെല്ലാം നിസ്സാരമായിരുന്നു. അതായിരുന്നു ഞങ്ങൾക്ക് ട്രാൻസ്.' - അദ്ദേഹം പറഞ്ഞു. 

ട്രാൻസിന്റെ പരാജയത്തേക്കുറിച്ചും അൻവർ റഷീ​ദ് സംസാരിച്ചു. തന്റെ മറ്റ് സിനിമയേക്കാൾ ആളുകളെ രസിപ്പിക്കുന്ന ഘടകങ്ങൾ ഇതിൽ കുറവാണെന്ന വാദം താൻ അം​ഗീകരിക്കുന്നു. ട്രാൻസിലെ പരാജയം തന്നെ ബാധിച്ചിട്ടുണ്ടാകാമെന്നും പക്ഷേ അതിൽ നിന്നൊക്കെ താൻ മുന്നോട്ടുപോയെന്നുമാണ് അദ്ദേഹം പറയുന്നത്. എന്നാൽ സിനിമ ഇന്റസ്ട്രിയിലെ നിരവധിപേർക്ക് ചിത്രം ഇഷ്ടമായെന്നും അദ്ദേഹം പറയുന്നു. മിഴ് സംവിധായകൻ കെ.വി. ആനന്ദ് എന്നെ വിളിച്ച് അഭിന്ദിച്ചിരുന്നു. കഴിഞ്ഞ അ‍ഞ്ച് വർഷത്തിനിടെ മലയാളത്തിൽ ഇറങ്ങിയ ടെക്നിക്കലി ബെസ്റ്റ് ഫിലിം ആണ് ട്രാൻസ് എന്ന് അദ്ദേഹം പറഞ്ഞു. അരുവിയുടെ സംവിധായകൻ അരുൺ പ്രഭു, തെലുങ്ക് സംവിധായകൻ പൂരി ജഗന്നാഥ് എന്നിവരും വിളിച്ച് അഭിനന്ദിച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജോസ് കെ മാണിയെ ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനാക്കും?; രാജ്യസഭ സീറ്റില്‍ എല്‍ഡിഎഫില്‍ ചര്‍ച്ചകള്‍ സജീവം

ദക്ഷിണേന്ത്യ വേറെ രാജ്യമെന്നത് പ്രതിഷേധാര്‍ഹം; കേരളം അടക്കം തെക്കന്‍ സംസ്ഥാനങ്ങളില്‍ ബിജെപി വലിയ ഒറ്റക്കക്ഷിയാകുമെന്ന് അമിത് ഷാ

വകുപ്പു തല നടപടി തീരുംവരെ താല്‍ക്കാലിക പെന്‍ഷന്‍ മാത്രം; അന്തിമ ഉത്തരവു വരെ കാക്കണമെന്ന് ഹൈക്കോടതി

പതിനേഴാം വയസ്സിൽ മകനുണ്ടായി, മകന് 17 തികഞ്ഞപ്പോൾ മുത്തശ്ശിയായി; 34കാരിയായ നടിയുടെ വിഡിയോ വൈറല്‍

60 വര്‍ഷത്തോളം അമേരിക്കയില്‍ താമസിച്ചു, വോട്ടുചെയ്തു, നികുതി അടച്ചു; ജിമ്മി യുഎസ് പൗരനല്ലെന്ന് അധികൃതര്‍