ചലച്ചിത്രം

മുഖം മറച്ച് കുതിച്ചു പായുന്ന മിന്നൽ മുരളി; അഞ്ച് ഭാഷകളിലെ സൂപ്പർഹീറോ ആയി ടൊവിനോ തോമസ്; ഫസ്റ്റ് ലുക്ക് വൈറൽ

സമകാലിക മലയാളം ഡെസ്ക്

ടൊവിനോ തോമസ് നായകനായി എത്തുന്ന മിന്നൽ മുരളിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. മുഖം മറച്ചുകൊണ്ട് കുതിച്ചു പായുന്ന ടൊവിനോയാണ് പോസ്റ്ററിലുള്ളത്. ചിത്രത്തിൽ  മിന്നൽ മുരളി എന്ന സൂപ്പർഹീറോ കഥാപാത്രമായിട്ടാണ് ടൊവിനോ എത്തുന്നത്. അഞ്ച് ഭാഷകളിലായി ഒരുങ്ങുന്ന ചിത്രം ബേസിൽ ജോസഫാണ് സംവിധാനം ചെയ്യുന്നത്. 

മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലുമായാണ് ചിത്രം വരുന്നത്. എല്ലാ ഭാഷകളിലെയും പോസ്റ്ററുകൾ അണിയറക്കാർ പുറത്തുവിട്ടിട്ടുണ്ട്. ഇതാണ് അവന്റെ വിധി എന്ന അടിക്കുറിപ്പിലാണ് പോസ്റ്റ് എത്തിയത്. മലയാളത്തിലും തമിഴിലും മിന്നൽ മുരളി എന്ന പേരിലും ഹിന്ദിയിൽ മിസ്റ്റർ മുരളിയായും തെലുങ്കിൽ മെറുപു മുരളിയായും കന്നഡയിൽ മിൻചു മുരളിയായുമാണ് എത്തുന്നത്. 

ജിഗർതണ്ട, ജോക്കർ എന്നീ ചിത്രങ്ങളിലൂടെ മലയാളികൾക്കും പരിചിതനായ തമിഴ് താരം ഗുരു സോമസുന്ദരം ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അജു വർഗീസ്, ബൈജു, ഹരിശ്രീ അശോകൻ, ഫെമിന ജോർജ്ജ് തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങൾ. സമീർ താഹിർ ആണ് ഛായാഗ്രഹണം. സംഗീതം ഷാൻ റഹ്മാൻ. ആക്ഷന് ഏറെ പ്രാധാന്യമുള്ള സിനിമയിലെ രണ്ട് സംഘട്ടനരംഗങ്ങൾ സംവിധാനം ചെയ്തിരിക്കുന്നത് ബാറ്റ്‍മാൻ, ബാഹുബലി, സുൽത്താൻ തുടങ്ങിയ ചിത്രങ്ങൾക്കു പിന്നിൽ പ്രവർത്തിച്ച വ്ലാഡ് റിംബർഗ് ആണ്. അരുൺ അനിരുദ്ധൻ, ജസ്റ്റിൻ മാത്യു എന്നിവർ ചേർന്നാണ് ചിത്രത്തിൻറെ രചന നിർവ്വഹിച്ചിരിക്കുന്നത്. വിഎഫ്എക്സിനും ഏറെ പ്രാധാന്യമുള്ള ചിത്രത്തിൻറെ വിഎഫ്എക്സ് സൂപ്പർവൈസർ ആൻഡ്രൂ ഡിക്രൂസ് ആണ്. വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിൻറെ ബാനറിൽ സോഫിയ പോൾ ആണ് നിർമ്മാണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

കുടുംബശ്രീ യൂണിറ്റുകള്‍ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍

പ്രണയപ്പക കാമുകിയുടെ ജീവനെടുത്തു, വിഷ്ണുപ്രിയ വധക്കേസില്‍ വിധി വെള്ളിയാഴ്ച

കാൻസറിനോട് പോരാടി ഒരു വർഷം; ഗെയിം ഓഫ് ത്രോൺസ് താരം അയാൻ ​ഗെൽഡർ അന്തരിച്ചു

'ഒരു കാരണവും പറയാതെ എങ്ങനെ കരാര്‍ റദ്ദാക്കും?, നിക്ഷേപം നടത്തുന്നവര്‍ക്കു വരുമാനം വേണ്ടേ?': സുപ്രീംകോടതി