ചലച്ചിത്രം

രണ്‍വീറിനും ദീപികയ്ക്കുമൊപ്പം ദാവൂദ് ഇബ്രാഹിം?; വൈറല്‍ ചിത്രത്തിന് പിന്നിലെ സത്യം

സമകാലിക മലയാളം ഡെസ്ക്

ബോളിവുഡ് നടന്‍ രണ്‍വീര്‍ സിങ്ങും നടി ദീപിക പദുക്കോണും പങ്കെടുത്ത ഒരു ഇഫ്താര്‍ വിരുന്നിന്റെ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിതുറന്നിരിക്കുന്നത്. രാം ലീല ടീം പങ്കെടുത്ത വിരുന്നില്‍ അധോലോക നേതാവ് ദാവൂദ് ഇബ്രാഹീമിന്റെ സാന്നിധ്യം ചിലര്‍ 'കണ്ടെത്തിയ'തോടെയാണ് വിവാദങ്ങള്‍ക്ക് തുടക്കമിട്ടിരിക്കുന്നത്. 

2013 ലാണ് ഈ ഇഫ്താര്‍ ചിത്രം പകര്‍ത്തിയിരിക്കുന്നത്. സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലി, നിർമാതാവ് സന്ദീപ് സിങ് തുടങ്ങിയവരെയാണ് ചിത്രത്തില്‍ കാണുന്നത്. സന്ദീപിന് സമീപം ഇരിക്കുന്ന വ്യക്തിയെക്കുറിച്ചാണ് സംശയം ഉയര്‍ന്നത് എന്നാല്‍ അത് പ്രൊഡക്ഷന്‍ ഡിസൈനര്‍ വാസിഖ് ഖാനാണ്. സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് സന്ദീപിന്റെ പേര് ഉയര്‍ന്നു കേട്ടതോടെയാണ് ഈ ചിത്രം വിവാദമായത്. 

കഴിഞ്ഞ ദിവസം ബിജെപി എംപി സുബ്രഹ്മണ്യ സ്വാമിയാണ് സന്ദീപിന്റെ ദുബായ് യാത്രയെക്കുറിച്ച് സംശയം ഉയര്‍ത്തിയത്. അതിന് പിന്നാലെയാണ് സന്ദീപിന് അധോലോക ബന്ധമുണ്ടെന്ന് ആരോപിച്ചുകൊണ്ട് ഇഫ്താര്‍ ചിത്രം വൈറലായത്. ബന്‍സാലി പ്രൊഡക്ഷന്റെ മുന്‍ സിഇഒ ആയിരുന്നു സന്ദീപ്. പിഎം നരേന്ദ്രമോദി നിര്‍മിച്ചത് അദ്ദേഹമാണ്. ജൂണ്‍ 14 ന് സന്ദീപ് സിങ്ങിന്റെ മരണം അറിഞ്ഞ് അദ്ദേഹത്തിന്റെ അപ്പാര്‍ട്ട്‌മെന്റില്‍ എത്തിയ ആദ്യ വ്യക്തികളില്‍ ഒരാളാണ് സന്ദീപ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡല്‍ഹിയില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി; പിസിസി പ്രസിഡന്റ് അരവിന്ദര്‍ സിങ് ലവ് ലി രാജിവെച്ചു

40 മണിക്കൂര്‍ നീണ്ട തിരച്ചില്‍; മഹാദേവ് ബെറ്റിങ് ആപ്പ് കേസില്‍ നടന്‍ സാഹില്‍ ഖാന്‍ അറസ്റ്റില്‍

'ഞാന്‍ സഞ്ജുവിനൊപ്പം! ഇങ്ങനെ അവഗണിക്കുന്നത് അത്ഭുതപ്പെടുത്തുന്നു'

കടുത്ത ചൂടിൽ നിന്ന് ഭക്തർക്ക് ആശ്വാസം; ഗുരുവായൂർ ക്ഷേത്രത്തിൽ ശീതീകരണ സംവിധാനം സ്ഥാപിച്ചു, പഴനി മാതൃക

ഡ്രൈവ് ചെയ്യുമ്പോള്‍ പേഴ്‌സ് പിന്‍ പോക്കറ്റില്‍ വെയ്ക്കാറുണ്ടോ?; മുന്നറിയിപ്പ്