ചലച്ചിത്രം

'എന്തു കാര്യത്തിലും പ്രതികരിക്കുന്ന ആളല്ല ഞാൻ, ആവശ്യത്തിന് പറഞ്ഞിട്ട് പിന്നീട് മിണ്ടാതിരിക്കും'; ഫഹദ് ഫാസിൽ

സമകാലിക മലയാളം ഡെസ്ക്

ലയാളികളുടെ ഇഷ്ട നടനാണ് ഫ​ഹദ് ഫാസിൽ. മികച്ച കഥാപാത്രങ്ങളിലൂടെ നമ്മെ ഞെട്ടിപ്പിക്കാറുണ്ടെങ്കിലും സിനിമയ്ക്ക് പുറത്ത് ഫഹദ് ഫാസിൽ എന്ന വ്യക്തി മലയാളികൾക്ക് അത്ര പരിചിതല്ല. സോഷ്യൽ മീഡിയയിൽ പോലും വളരെ കുറച്ചു മാത്രമാണ് ഫഹദിനെ കാണാറുള്ളത്. എല്ലാ ‌കാര്യങ്ങളിലും പ്രതികരിക്കുന്ന ആളല്ല താനെന്ന് തുറന്നു പറയുകയാണ് ഫഹദ് ഫാസിൽ. മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിലാണ് താരം ഇത് വ്യക്തമാക്കിയത്. 

തുറന്നു പറയാനുള്ള കാര്യങ്ങൾ സിനിമകളിലൂടെ പറയാമെന്നല്ലാതെ ഒരു പ്ലാറ്റ്ഫോമിൽ ചെന്നു നിന്ന് അഭിപ്രായപ്രകടനം നടത്താൻ തനിക്ക് അറിയില്ലെന്നാണ് ഫഹദ് പറയുന്നത്. സംസാരിച്ചുതുടങ്ങുമ്പോൾ തന്നെ പലതും കൈയിൽനിന്നും പോകുന്ന അവസ്ഥ വരാറുണ്ട്. അതിനാൽ തന്നെ ആവശ്യത്തിന് സംസാരിക്കുക, അതു കഴിഞ്ഞാൽ മിണ്ടാതിരിക്കുകയാണ് ചെയ്യാറുള്ളതെന്നും താരം കൂട്ടിച്ചേർത്തു. 

അന്യ ഭാഷ ചിത്രങ്ങളിലേക്ക് പോകാത്തതിന്റെ കാര്യവും താരം വ്യക്തമാക്കി. തന്നെ സ്നേഹിക്കുന്നവർ ഏതു രീതിയിലുള്ള സിനിമചെയ്യാനുള്ള സ്വാതന്ത്ര്യം തരുന്നുണ്ടെന്നും ഹിന്ദിയിലോ തമിഴിലോ പോയാൽ തനിക്ക് നിലനിൽപ്പുണ്ടാകില്ല എന്നുമാണ് താരം പറയുന്നത്. ട്രാൻസ് പോലൊരു സിനിമ കേരളത്തിനു പുറത്ത് എവിടെ ഇറങ്ങിയിരുന്നെങ്കിലും അത് വലിയ വിഷയമായേനെ. ആ സിനിമയെ വിനോദമായി മാത്രം കണ്ട പ്രേക്ഷകരാണ് ഇവിടുള്ളത്. അക്കാര്യത്തിൽ ഭാഗ്യവാനാണ് ഞാൻ. പലരും ചോദിക്കാറുണ്ട്, ഹിന്ദിയിലും മറ്റും അഭിനയിക്കാത്തതെന്തെന്ന്? എനിക്കവിടെയൊന്നും പോയാൽ നിലനിൽക്കാനാവില്ലെന്നു ചോദിക്കുന്നവർക്കറിയില്ല.' ഫഹദ് പറയുന്നു. 

മനീഷ് നാരായണൻ സംവിധാനം ചെയ്യുന്ന പരീക്ഷണ ചിത്രം സീയു സൂൺ റിലീസിന് ഒരുങ്ങുകയാണ്. ഫഹദിനൊപ്പം റോഷൻ മാത്യു, ദർശന എന്നിവരാണ് പ്രധാന വേഷത്തിൽ എത്തുന്നത്. കോവിഡ് പ്രതിസന്ധിയെ തുടർന്ന് പൂർണമായി ഐഫോണിൽ ചിത്രീകരിച്ച സിനിമയാണിത്. കഴിഞ്ഞ ദിവസം ഇറങ്ങി ചിത്രത്തിന്റെ ട്രെയിലർ മികച്ച പ്രതികരണം നേടിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ