ചലച്ചിത്രം

'പിള്ളേര് കാളനും ഓലനുമൊക്കെയുണ്ടാക്കി', ഓണസദ്യയ്ക്ക് രുചി കൂടിയെന്ന് ജിത്തു ജോസഫ്; ചിത്രങ്ങൾ

സമകാലിക മലയാളം ഡെസ്ക്

സംവിധായകൻ ജിത്തു ജോസഫിന് ഇത്തവണത്തെ ഓണം വളരെ സ്പെഷ്യലാണ്. അമ്മയ്ക്കും സഹോദരങ്ങൾക്കുമൊപ്പമായിരുന്നു ആഘോഷം. തിരുവോണം വരെ കാക്കാതെ ഉത്രാടത്തിന് ആഘോഷം തുടങ്ങിയെങ്കിലും ഇത്തവണത്തെ ഓണസദ്യയ്ക്കും രുചി കൂടുതലാണ് എന്നാണ് ജിത്തു ജോസഫ് പറയുന്നത്. മക്കളാണ് ഇത്തവണത്തെ ആഘോഷം ​ഗംഭീരമാക്കിയത്. മക്കളും ചേട്ടന്റെ മക്കളും ചേർന്നാണ് ഓണസ ദ്യ ഒരുക്കിയത്. മൊബൈലിൽ ഓർഡർ ചെയ്താൽ ഇലയടക്കം വീട്ടിൽ കൊണ്ടു വരുന്ന കാലത്ത് പിള്ളേർ കാളനും ഓലനുമൊക്കെ ഉണ്ടാക്കാൻ തീരുമാനിച്ചതിൽ സന്തോഷമുണ്ടെന്നാണ് ആഘോഷ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് താരം കുറിച്ചത്. 

ജിത്തു ജോസഫിന്റെ കുറിപ്പ് വായിക്കാം

ഞങ്ങൾ മാതാപിതാക്കളോട് മക്കൾക്കുള്ള കരുതലിൻ്റെ ഓണം.( ഓൺലൈൻ ക്ലാസ്സുള്ളത് കൊണ്ട് ഞങ്ങളുടെ ഓണാഘോഷം ഇന്നായിരുന്നു.) മക്കളും അവരുടെ കസിൻസും (എൻ്റെ ചേട്ടന്മാരുടെ മക്കൾ) ചേർന്നാണ് ഇപ്രാവശ്യത്തെ സദ്യ ഒരുക്കിയത്. അതു കൊണ്ടു തന്നെ ഓണ സദ്യക്ക് രുചി കൂടും. പായസത്തിന് മധുരവും. മൊബൈലിൽ ഓർഡർ ചെയ്താൽ ഇലയടക്കം വീട്ടിൽ കൊണ്ടു വരുന്ന കാലത്ത് പിള്ളേർ കാളനും ഓലനുമൊക്കെ ഉണ്ടാക്കാൻ തീരുമാനിച്ചതിൽ സന്തോഷം. എല്ലാവർക്കും ഞങ്ങളുടെ ഓണാശംസകൾ. ഓണം വീട്ടിൽ തന്നെ ആഘോഷിക്കുക. ഈ ഓണം കരുതലോണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി