ചലച്ചിത്രം

'ജല്ലി നല്ലത്'; 'ജല്ലിക്കട്ടി'ന് ആദരവുമായി അമുൽ ഡൂഡിൽ 

സമകാലിക മലയാളം ഡെസ്ക്

ന്ത്യയിൽ നിന്നുള്ള ഈ വർഷത്തെ ഔദ്യോഗിക ഓസ്‌കാർ എൻട്രിയായി ജല്ലിക്കട്ട് പ്രഖ്യാപിച്ചതിന് പിന്നാലെ ഇപ്പോഴിതാ ചിത്രത്തിന് ആദരവ് അർപ്പിച്ചിരിക്കുകയാണ് ക്ഷീരോത്പന്ന ബ്രാൻഡായ അമുൽ. 'ജല്ലി നല്ലത്'(Jalli Good) എന്ന തലക്കെട്ടോടെയാണ് ഡൂഡിൽ ഷെയർ ചെയ്തിരിക്കുന്നത്. അമുൽ ഗേളും ജല്ലിക്കട്ട് നായകനും വിഖ്യാതനായ പോത്തും ഓസ്കാർ ട്രോഫിയുമാണ് ഡൂഡിലുള്ളത്. 

93-ാമത് അക്കാദമി അവർഡ്സിലേക്കുള്ള 2021ലെ ഇന്ത്യയുടെ ഓദ്യോഗിക എൻട്രിയാണ് ചിത്രം. അന്താരാഷ്ട്ര ഫീച്ചർ ഫിലിം വിഭാഗത്തിലാണ് ചിത്രം മത്സരിക്കുന്നത്. 

കയറുപൊട്ടിച്ചോടുന്നൊരു പോത്തിനെ മെരുക്കാൻ ഒരു ഗ്രാമത്തിലെ ഒരുകൂട്ടം ആളുകൾ ശ്രമിക്കുന്ന കഥയാണ് ജല്ലിക്കട്ട്. എസ് ഹരീഷ് എഴുതിയ മാവോയിസ്റ്റ് എന്ന ചെറുകഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. എസ് ഹരീഷും ആർ ജയകുമാറും ചേർന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയത്. ആന്റണി വർഗീസ്, ചെമ്പൻ വിനോദ് ജോസ്, സാബുമോൻ, ശാന്തി ബാലചന്ദ്രൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ