ചലച്ചിത്രം

'എന്റെ ജീവിതത്തിലെ ബോളിവുഡ് ഹീറോ': ഹിന്ദു വിവാഹ വാര്‍ഷികം ആഘോഷമാക്കി പ്രിയങ്കയും നിക്കും, ആരാധകര്‍ക്കായി ഇതുവരെ കാണാത്ത ചിത്രങ്ങളും

സമകാലിക മലയാളം ഡെസ്ക്

ണ്ടാ വിവാഹവാര്‍ഷികം ആഘോഷമാക്കുകയാണ് ബോളിവുഡ് സുന്ദരി പ്രിയങ്ക ചോപ്രയും ഗായകന്‍ നിക്ക് ജൊനാസും. രണ്ട് ദിവസങ്ങളിലായി രണ്ട് വിവാഹങ്ങളാണ് ഇരുവരും ചെയ്തത്. ഡിസംബര്‍ ഒന്നിനായിരുന്നു ആദ്യ വിവാഹം. ക്രിസ്ത്യന്‍ ആചാരപ്രകാരമായിരുന്നു ഇത്. അടുത്ത ദിവസം ഹിന്ദു വിവാഹവും നടന്നു. ഹിന്ദു വിവാഹത്തിന്റെ വാര്‍ഷികം ആഘോഷിച്ചുകൊണ്ട് പ്രിയങ്കയും ജൊനാസും പങ്കുവെച്ച പോസ്റ്റാണ് ആരാധകരുടെ മനസു കീഴടക്കുന്നത്.

വിവാഹത്തിന്റെ ഇതുവരെ കാണാത്ത ചിത്രങ്ങളാണ് ഇരുവരും പുറത്തുവിട്ടത്. ചുവന്ന ലെഹങ്കയും ആഭരണങ്ങളും അണിഞ്ഞ് അതിസുന്ദരിയായിരുന്നു പ്രിയങ്ക. വിവാഹവേഷത്തിലെ മനോഹര ചിത്രങ്ങളാണ് പുറത്തുവിട്ടത്. സഹോദരന്മാരുടെ തോളില്‍ ഇരുന്നുകൊണ്ട് പ്രിയങ്കയുടെ കയ്യില്‍ ചുംബിക്കുന്ന ജൊനാസിന്റെ ചിത്രവും കൂട്ടത്തിലുണ്ട്.

രണ്ട് ദിവസം, രണ്ട് വിവാഹം ഇപ്പോള്‍ രണ്ട് വര്‍ഷം. പ്രിയങ്കയെ അവളുടെ രാജ്യത്തുവച്ച് പരമ്പരാഗതമായ ഹിന്ദു ആചാരപ്രകാരം വിവാഹം കഴിക്കാന്‍ സാധിച്ചതില്‍ എനിക്ക് അഭിമാനമുണ്ട്. ഞാന്‍ എത്ര ഭാഗ്രവാനാണ്. എത്ര വേഗമാണ് സമയം കടന്നുപോവുന്നത്. ഹാപ്പി ഹിന്ദു ആനിവേഴ്‌സറി ബ്യൂട്ടിഫുള്‍- നിക്ക് കുറിച്ചു. എന്റെ യഥാര്‍ത്ഥ ജീവിതത്തിലെ ബോളിവുഡ് ഹീറോ, ഐലവ് യു ഹാന്‍ഡ്‌സം എന്നാണ് പ്രിയങ്ക കമന്റ് ചെയ്തത്.

നിരവധി ആരാധകരാണ് ഇരുവര്‍ക്കും ആശംസകള്‍ അറിയിച്ചത്. 2018 ല്‍ ജോദ്പൂരില്‍വച്ചായിരുന്നു പ്രിയങ്കയും നിക്കും വിവാഹിതരായത്. മൂന്ന് ദിവസം നീണ്ടുനിന്ന വിവാഹആഘോഷത്തില്‍ അടുത്ത സുഹൃത്തുക്കളും വീട്ടുകാരുമാണ് പങ്കെടുത്തത്. തുടര്‍ന്ന് ഡല്‍ഹിയിലും മുംബൈയിലും വച്ച് റിസപ്ഷനും സംഘടിപ്പിച്ചിരുന്നു. നീണ്ട നാളത്തെ പ്രണയത്തിന് ശേഷമായിരുന്നു ഇവരുടെ വിവാഹം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മേയര്‍ - ഡ്രൈവര്‍ തര്‍ക്കം; കെഎസ്ആര്‍ടിസി ഡ്രൈവറുടെ പരാതിയില്‍ അന്വേഷണത്തിന് ഉത്തരവ്; ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം

ചര്‍മ്മം തിളങ്ങാൻ പഴങ്ങള്‍

'ഇപ്പോഴും കോളജ് കുമാരിയെ പോലെ'; മകന്റെ കാമറയിൽ മോഡലായി നവ്യാ നായർ

''ഞങ്ങളങ്ങനെ കാടിന്റെ മണം പിടിച്ചിരുന്നു; പിന്നെ നക്ഷത്രങ്ങളെ എണ്ണിയെണ്ണി ഉറക്കത്തിലേക്കിറങ്ങിപ്പോയി''

മൂന്നാമത്തെ ബഹിരാകാശ ദൗത്യത്തിന് തയാറെടുത്ത് സുനിത വില്ല്യംസ്